PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാര്‍ജയിലെ ബുര്‍ജ് സ്‍ക്വയര്‍ അടച്ചിടും

ഷാര്‍ജയിലെ ബുര്‍ജ് സ്‍ക്വയര്‍ അടച്ചിടും

ഷാര്‍ജയിലെ ബുര്‍ജ് സ്‍ക്വയര്‍ അടച്ചിടും

ഷാര്‍ജ:  ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍  മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുള്ളത്. എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മിന സ്‍ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ ആറ് മുതല്‍ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവര്‍ പകരമുള്ള മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടില്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment