PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി

ദുബായ്:  ഫ്ലൈ ദുബായ് ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര പ്രക്ഷോഭത്തിന്റെയും രാഷ്ട്രീയ അസ്ഥിരതയുടെയും പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം മടക്കി നൽകുമെന്നും അധികൃതർ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ കൊളംബോ സെക്ടറിൽ വിമാനം പറത്തില്ലെന്ന് അധികൃതർ അറിയിച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഫ്ലൈ ദുബായ് വക്താക്കൾ അറിയിച്ചു. ശ്രീലങ്കയിലേക്കു സർവീസ് നടത്തുന്ന ഇത്തിഹാദ് എയർ നിലവിലെ സർവീസുകൾ തുടരും. എന്നാൽ, രാജ്യത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കും. 14 മുതൽ കൊളംബോയിൽ നിന്നു അബുദാബിയിലേക്കു സർവീസ് നടത്തുന്ന ഇത്തിഹാദ് വിമാനങ്ങൾ കൊച്ചിയിൽ ഇറക്കി ഇന്ധനം നിറച്ച ശേഷമായിരിക്കും തുടർ യാത്ര. യുഎഇ പൗരന്മാർ ശ്രീലങ്കയിലേക്കു യാത്ര ചെയ്യരുതെന്ന് എംബസി നിർദേശിച്ചു. ശ്രീലങ്കയിലുള്ള പൗരന്മാർ പ്രക്ഷോഭ പ്രദേശങ്ങളിൽ നിന്ന് മാറണമെന്നും എംബസി മുന്നറിയിപ്പു നൽകി. അടിയന്തര സാഹചര്യത്തിൽ എംബസിയുമായി ബന്ധപ്പെടണമെന്നും യുഎഇ പൗരന്മാർക്കു നിർദേശമുണ്ട്. ഏറ്റവും പ്രചാരമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കൊളംബോയെ ഫ്ലൈ ദുബായ് ഈ വർഷം ഏപ്രിലിൽ തിരഞ്ഞെടുത്തിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment