PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHപൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം

പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം

പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം

ഷാർജ:  ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം. പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കുന്നതിന് ഷാർജ പൊലീസ് ‘സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്’ സംവിധാനത്തിന് തുടക്കം കുറിച്ചു.
ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താമെന്ന് ഷാർജ പൊലീസ് അറിയിച്ചു.ക്രിമിനൽ കേസുകളും ട്രാഫിക് സംബന്ധമായ കേസുകളും കൈകാര്യം ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ഫലപ്രദമാകുകയെന്ന് പൊലീസ് വ്യക്തമാക്കി. കേസന്വേഷണത്തിൽ കുറ്റാരോപിതരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയുടെ സേവനം ഉപയോഗപ്പെടുത്തുന്ന ‘റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ’ സംവിധാനവും ഷാർജ പൊലീസ് ഏർപ്പെടുത്തി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment