PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമാജം സമ്മർ ക്യാമ്പ് ജൂലൈ 29ന് ആരംഭിക്കും

സമാജം സമ്മർ ക്യാമ്പ് ജൂലൈ 29ന് ആരംഭിക്കും

സമാജം സമ്മർ ക്യാമ്പ് ജൂലൈ 29ന് ആരംഭിക്കും

അബുദാബി:  അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് “സമ്മർ നെസ്റ്റ്” എന്ന പേരിൽ ഈ മാസം 29 മുതൽ ഓഗസ്റ്റ് 12 വരെ നടക്കും. കുട്ടികളുടെ സർഗ്ഗ വാസനകൾ കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമാണ് ക്യാമ്പ് ഊന്നൽ നൽകുന്നതെന്നും അതിനനുസരിച്ചിട്ടുള്ള പരിപാടികളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും സംഘാടകർ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ കുട്ടികളുടെ നാടകവേദിയായ രംഗ പ്രഭാതിന്റെ സാരഥികളായ കെ.എസ് ഗീത, ഹരീഷ് എന്നിവരാണ് ക്യാമ്പ് ഡയറക്‌ടറുമാർ. ഇന്ത്യക്കകത്ത് നിരവധി ക്യാമ്പുകൾ കുട്ടികൾക്കായി സംഘടിപ്പിച്ച പരിചയ സമ്പന്നരായ ഇവരുടെ കഴിവുകൾ ക്യാമ്പിനു വൻ മുതൽക്കൂട്ടാകും. കൂടാതെ മറ്റ് പ്രമുഖ വ്യക്തികളും വിവിധ വിഷയത്തിലുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം നൽകുക. ആറു വയസ്സു മുതൽ 18 വയസ്സിനു താഴെവരെയുള്ള കുട്ടികൾക്കായിരിക്കും പ്രവേശനം. ക്യാമ്പ് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും 0561004989, 0526394086 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment