ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വനിതാവിഭാഗം പുനഃസംഘടിപ്പിച്ചു
അബുദാബി : ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബു ദാബിയുടെ വനിതാവിഭാഗം പുനഃസംഘടിപ്പിച്ചു.വനിതാ വിഭാഗം പ്രസിഡന്റ് നീനാതോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത് വീണാ രാധാകൃഷ്ണൻ ജനറൽ കൺവീനറായും, ജോയിന്റ് കൺ വീനര്മാരായി അമൃതാജിത്, അജീബ ഷാൻ എന്നിവരെയും പതിനഞ്ച് എക്സിക്യു്ട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.