PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവീണ്ടും ഓപ്പൺ ഹൗസ്‌ തുറന്ന് ഇന്ത്യൻ എംബസി

വീണ്ടും ഓപ്പൺ ഹൗസ്‌ തുറന്ന് ഇന്ത്യൻ എംബസി

വീണ്ടും ഓപ്പൺ ഹൗസ്‌ തുറന്ന് ഇന്ത്യൻ എംബസി

അബുദബി : കൊറോണയുടെ ഇടവേളക്ക് ശേഷം ഇന്ത്യൻ സ്ഥാനപതി കാര്യാലയം വീണ്ടും ഓപ്പൺ ഹൗസ്‌ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹത്തിന് എളുപ്പത്തിലും വേഗത്തിലും സേവനം ഉറപ്പാക്കുന്നതിനാണ് സ്ഥാനപതി കാര്യാലയം ഓപ്പൺ ഹൗസും കോൺസുലാർ സേവനവും ഒരുക്കുന്നത്. ആദ്യത്തെ ഓപ്പൺ ഹൗസ് ഈ മാസം 21 ന് ഞായറാഴ്ച രാവിലെ പത്ത് മുതൽ നാല് വരെ റുവൈസ് യാസ് സോഷ്യൽ സെന്ററിലെ ലെക്ചർ ഹാളിൽ (ന്യൂ റിക്രിയേഷൻ സെന്റർ എക്സ്റ്റൻഷൻ) നടക്കും. റുവൈസിലും പരിസരങ്ങളിലും താമസിക്കുന്നവർ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ, അപേക്ഷക്കുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി വെബ്‌സൈറ്റ് http://www.indembassyuae.gov.in സന്ദർശിക്കണം. വിവരങ്ങൾക്ക് 024492700 നമ്പറിൽ (സമയം: – തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ) ബന്ധപ്പെടാവുന്നതാണ്. ഓപ്പൺ ഹൗസുകളിൽ പങ്കെടുക്കുന്നവർ അൽ ഹുസൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment