PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആവേശമുണര്‍ത്തി സമാജം അത്തപ്പൂക്കള  മത്സരം.

ആവേശമുണര്‍ത്തി സമാജം അത്തപ്പൂക്കള  മത്സരം.

ആവേശമുണര്‍ത്തി സമാജം അത്തപ്പൂക്കള  മത്സരം.

അബുദാബി :  അബുദാബി മലയാളി സമാജം  ലുലു കാപ്പിറ്റല്‍ മാളുമായി സഹകരിച്ച് നടത്തിയ അത്തപ്പൂക്കള മത്സരം, ജനപങ്കാളിത്തം കൊണ്ടും പുക്കളങ്ങളിലെ വൈവിധ്യം കൊണ്ടും വേറിട്ടതായി. സിനിമ നടി ഐശ്വര്യ ലക്ഷ്മി ആഘോഷത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.പൂക്കളും ഇലകളും മാത്രമുപയോഗിക്കാന്‍ അനുവദിച്ച മത്സരത്തില്‍ പതിനാല് ടീമുകള്‍ മാറ്റുരച്ചു. വിജീഷ്, അജിത, ആതിര എന്നിവരുടെ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. ലിഖിത, അമീന,സഞ്ഷ രാജീവ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും രജ്ഞി പ്രസാദ്, ശങ്കര്‍ മോഹന്‍ദാസ്, അനാമിക സജീവ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും സമാജം പ്രസിഡന്റ്  റെഫീക്ക് കയനയിലും പ്രമുഖ സിനിമാ താരം ഐശ്വര്യ ലക്ഷ്മിയും, ലുലു റീജിയണല്‍ ഡയറക്ടര്‍   അജയകുമാര്‍ പി.വി യും ചേര്‍ന്നു സമ്മാനിച്ചു.

സമാജം പ്രസിഡന്റ് ശ്രി റെഫീക്ക് കയനയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐശ്വര്യ ലക്ഷ്മി ഉല്‍ഘടനം ചെയ്തു. യോഗത്തിനു  ജനറല്‍ സെക്രട്ടറി  എം യു  ഇര്‍ഷാദ് സ്വാഗതവും  വനിതാ കണ്‍വീനര്‍ അനുപ ബാനര്‍ജി നന്ദിയും രേഖപ്പെടുത്തി യോഗത്തില്‍ സമാജം കോര്‍ഡിനേഷന്‍ ചെയര്‍മാന്‍ യേശു ശീലന്‍, ലുലു റീജിണല്‍ ഡയറക്ടര്‍ വി.പി.അജയകുമാര്‍, മീഡിയ മാനേജര്‍ സുധീര്‍ കൊണ്ടേരി, ലുലു കാപിറ്റല്‍ മാള്‍ ജനറല്‍ മാനേജര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഇന്ത്യന്‍ പിന്നണി ഗായിക  അനിത ശൈഖും സമാജം കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
സമാജം വൈസ്പ്രസിഡന്റ് രേഖിന്‍ സോമന്‍, ജോയിന്റ് സെക്രട്ടറി മനു കൈനകരി, ആര്‍ട്‌സ് സെക്രട്ടറി റിയാസുദ്ധീന്‍,കമ്മിറ്റി അംഗങ്ങളായ സലിം ചിറക്കല്‍, പി.ടി.റഫീഖ്, ഫസലുദ്ധീന്‍, സാബു അഗസ്റ്റിന്‍, അബ്ദുല്‍ റഷീദ്, അശോകന്‍, അനില്‍ കുമാര്‍ വോളണ്ടീര്‍ ക്യാപ്റ്റന്‍ അനീഷ് ഭാസി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ 17 ആം തിയ്യതി നടക്കുന്ന സമാജം  ഓണപ്രോഗ്രാമിന്റെയും, 24 ആം തിയതി നടക്കുന്ന  പായസ ചലഞ്ചിന്റെയും ബ്രോഷര്‍ പ്രകാശനം ഐശ്വര്യ ലക്ഷ്മി നിര്‍വ്വഹിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment