PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAL AINലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ പ്രവർത്തനമാരംഭിച്ചു.

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ പ്രവർത്തനമാരംഭിച്ചു.

ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ പ്രവർത്തനമാരംഭിച്ചു.

അബുദാബി:  ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ പ്രവർത്തനമാരംഭിച്ചു.അൽ ഐനിലെ പതിനഞ്ചാമത്തെ ലുലു ഹൈപ്പർ മാർക്കറ്റാണിത്.  യു.എ.ഇ. ഇസ്‌ലാമിക് അതോറിറ്റി ചെയർമാൻ ഡോ. മുഹമ്മദ് മത്താർ  സാലെ അൽ കാബി ഉദ്ഘാടനം നിർവഹിച്ചു. ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സന്നിഹിതനായിരുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ, സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ് റഫ് അലി, ലുലു അൽ ഐൻ റീജിണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവരും സംബന്ധിച്ചു. 40,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ട് നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. സ്വദേശികളുടെയും വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
അൽ ഐനിലെ പ്രാന്തപ്രദേശമായ അൽ മഖാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. പുതിയ ഹൈപ്പർമാർക്കറ്റുകളാരംഭിക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment