എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു
ദുബായ് : എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചിച്ചു. ലോകംകണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു രാജ്ഞി.വികസ്വര രാജ്യങ്ങളോടുള്ള അവരുടെ ശ്രദ്ധയും ശക്തമായ വ്യക്തിത്വവും ആഗോള നേതാക്കളുമായി പ്രത്യേകിച്ചും ജി.സി.സി. ഭരണാധികാരികളുമായുള്ള വളരെ സൗഹാർദപരമായ ബന്ധവും എടുത്തുപറയേണ്ടതാണ്. 2017- ൽ ബെക്കിങ്ങ്ഹാം കൊട്ടാരത്തിൽ ക്വീൻസ് അവാർഡ് നൽകി ആദരിച്ചപ്പോൾ അവരുമായുള്ള കൂടിക്കാഴ്ച സ്നേഹപൂർവം ഓർത്തുപോവുകയാണ്.വളരെ എളിമയുള്ള വ്യക്തിയും ആർക്കും സമീപിക്കാവുന്ന ഭരണാധികാരിയുമായിരുന്നു. യു.കെ.യിൽ മാത്രമല്ല ലോകമെങ്ങും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത യഥാർഥ രാഷ്ട്രതന്ത്രജ്ഞയുടെ വിടവ് ലോകത്ത് അനുഭവപ്പെടുമെന്നും യൂസഫലി പറഞ്ഞു.