PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ മലയാള കവി മുരുകൻ കാട്ടാക്കട എത്തുന്നു.

അബുദാബിയിൽ മലയാള കവി മുരുകൻ കാട്ടാക്കട എത്തുന്നു.

അബുദാബിയിൽ മലയാള കവി മുരുകൻ കാട്ടാക്കട എത്തുന്നു.

അബുദാബി: അബുദാബിയിൽ റീഡേഴ്സ് വേൾഡ് എന്ന പേരിൽ പുസ്തകമേള ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റും ഡി.സി ബുക്‌സും സംയുക്തമായിട്ടാണ് മുസഫ ക്യാപ്പിറ്റൽ മാൾ ലുലു ഹൈപ്പര്മാര്ക്കറ്റിൽ  ബുക്ക് ഫെസ്റ്റിവൽ നടത്തുന്നത്. നാല്പത് ദിവസമാണ് പുസ്തകോത്സവം നീണ്ടു നിൽക്കുക. ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 17 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് പ്രശസ്ത മലയാള കവി മുരുകൻ കാട്ടാക്കട അതിഥിയായി എത്തുന്നു. മുരുകൻ കാട്ടാക്കടയുടെ  കവിതകൾ നേരിട്ട് ആസ്വദിക്കാനും , സംവദിക്കാനും പരിപാടിയിൽ അവസരം ഒരുക്കും. ബുക്ക് ഫെസ്റ്റിൽ ഇംഗ്ലീഷ് ,അറബിക് ,മലയാളം ഭാഷകളിലുള്ള  പുസ്തകങ്ങളുടെ  വൻ ശേഖരമാണുള്ളത്. വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment