അബുദാബിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭാഗികമായി തകർന്നു.
അബുദാബി : അബുദാബിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭാഗികമായി തകർന്നു. അൽ ബതീൻ ഏരിയയിലാണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന പള്ളിയാണ് ഭാഗികമായി തകർന്നുവീണത്.വിവരം അറിഞ്ഞുടൻ തന്നെ അബുദാബി പോലീസും , സിവിൽ ഡിഫൻസും സംഭവസ്ഥലത്തു ഉടൻ എത്തി ചേർന്നു.

അപകടത്തിൽ സാരമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ചെറിയ പരിക്കുകളേറ്റവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എല്ലാ വിവരങ്ങൾക്കും ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാണ് അധികൃതർ നിർദേശിക്കുന്നത്. ഫെഡറൽ നിയമം അനുസരിച്ച് അഭ്യൂഹങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.