PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷന്റെ  പുതിയ റീജിയണൽ ഓഫീസ് കോഴിക്കോട് ആരംഭിച്ചു.

ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷന്റെ  പുതിയ റീജിയണൽ ഓഫീസ് കോഴിക്കോട് ആരംഭിച്ചു.

ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷന്റെ  പുതിയ റീജിയണൽ ഓഫീസ് കോഴിക്കോട് ആരംഭിച്ചു.

കോഴിക്കോട് : ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷന്റെ  പുതിയ റീജിയണൽ ഓഫീസ് കോഴിക്കോട്  യുഎൽ സൈബർ പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഓഫീസ് ഉത്‌ഘാടനം  പൊതുമരാമത്ത് വകുപ്പ്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷൻ ചെയർമാൻ റഫീഖ് കായനയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ , യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പലേരി,അഡ്വ. പി.എം സുരേഷ് ബാബു എന്നിവർ സാന്നിഹിതരായിരുന്നു.  ഉയർന്ന മൂല്യവും, സാങ്കേതിക ഗുണ നിലവാരവും നൽകുന്ന നൂതനവും കസ്റ്റമർ സെന്ററിക്കും ആയ ചെലവ് കുറഞ്ഞ ഐടി സൊല്യൂഷൻ  എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം എന്ന് കമ്പനി ചെയർമാൻ റഫീഖ് കായനയിൽ അറിയിച്ചു.
ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷൻസ് , 2011-ൽ കൊച്ചിയിൽ സ്ഥാപിതമായ മികച്ച ISO-സർട്ടിഫൈഡ് അഡ്വാൻസ്ഡ്  ഇ ആർ പി  സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ കമ്പനിയാണ്.
ലോകത്തെമ്പാടുമുള്ള പല മികച്ച സ്ഥാപനങ്ങൾക്കും അവരുടെ ബിസിനസ്സ് പുനർനിർമ്മിക്കാനും,

ഐ ടി സാങ്കേതികവിദ്യ ആധുനിക വൽക്കരിക്കാനും ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷൻസ്  സഹായിക്കുന്നു.അത്യാധുനിക സാങ്കേതികവിദ്യകൾ കൂടിച്ചേർന്ന ഫലപ്രദമായ ഡിജിറ്റൽ സൊല്യൂഷൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, വെബ്‌സൈറ്റ് സേവനങ്ങൾ എന്നിവക്ക് പുറമെ വിപുലമായ ഇ ആർ പി  (എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്) സോഫ്റ്റ്‌വെയർ എന്നിവയും ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷൻസ് നൽകുന്നു.

2015-ൽ ട്രാൻടെക്ക്  സോഫ്ട്‍വെയർ സൊല്യൂഷൻസ് കോർപ്പറേറ്റ് ഓഫീസ് യുഎഇയിലെ അബുദാബിയിലേക്ക് മാറി, തുടർന്ന് കമ്പനിയുടെ ഗ്ലോബൽ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഷെറിഡനിൽ സ്ഥാപിതമായി. കമ്പനിയുടെ ഇന്ത്യയിലെ റീജിയണൽ ഓഫീസുകൾ ഗുജറാത്തിലും ചെന്നൈയിലും, ഇപ്പോൾ കാലിക്കറ്റും, സെയിൽസ് ഹബ് ദുബായിലും പ്രവർത്തിക്കുന്നു.
റിയൽ എസ്റ്റേറ്റ്, ബാങ്കിംഗ്/ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, ക്ലബ് മാനേജ്‌മെന്റ്, മാനുഫാക്ചറിംഗ്, മെയിന്റനൻസ് എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങൾക്കായി EQUAL എന്ന പേരിൽ കമ്പനിയുടെ സ്വന്തം ഇ ആർ പി  സോഫ്‌റ്റ്‌വെയർ സ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കമ്പനിയുടെ തുടക്കതിൽ ജീവനക്കാരുടെ എണ്ണം 12 എന്നതിൽ നിന്ന് ഇപ്പോൾ 80ൽ അധികമായി ഉയർന്നു.അടുത്ത ഘട്ടത്തിൽ, യുകെ, കാനഡ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കമ്പനിയുടെ  ക്ലയന്റ് ബേസ് വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി എന്നും ചെയർമാൻ റഫീഖ് കായനയിൽ പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment