PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaകോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

ക​ണ്ണൂ​ർ: കെ​പി​സി​സി അം​ഗ​വും കോൺഗ്രസ് നേതാവുമായ സ​തീ​ശ​ൻ പാ​ച്ചേ​നി (54) അ​ന്ത​രി​ച്ചു. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു മരണം സ്ഥിരീകരിച്ചത്. ശാരീരിക പ്രയാസങ്ങളെ തുടർന്ന് ഈ ​മാ​സം 19-നാ​ണ് അദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ചി​കി​ത്സ പു​രോ​ഗ​മി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.
2016 മു​ത​ൽ 2021വ​രെ ക​ണ്ണൂ​ർ ഡി​സി​സി അ​ധ്യ​ക്ഷ​നായി പ്ര​വ​ർ​ത്തി​ച്ചു. അ​ഞ്ച് ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്കും ഒ​രു ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്കും മ​ത്സ​രി​ച്ചെ​ങ്കി​ലും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. 1999ൽ ​കെ​എ​സ്‌​യു സം​സ്ഥാ​ന പ്രസിഡന്റായിരുന്നു. 2001ൽ ​മ​ല​മ്പു​ഴ​യി​ൽ വി.​എ​സ് അ​ച്യു​താ​ന​ന്ദ​നെ​തി​രേ മത്സരിച്ചിട്ടുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment