PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമലയാളി സമാജം സംഘടിപ്പിക്കുന്ന പെനാൽറ്റി ഷുട്ടൗട്ട് നവംബർമാസം 13 ന് മുസ്സഫയിൽ വെച്ച് നടക്കും

മലയാളി സമാജം സംഘടിപ്പിക്കുന്ന പെനാൽറ്റി ഷുട്ടൗട്ട് നവംബർമാസം 13 ന് മുസ്സഫയിൽ വെച്ച് നടക്കും

മലയാളി സമാജം സംഘടിപ്പിക്കുന്ന പെനാൽറ്റി ഷുട്ടൗട്ട് നവംബർമാസം 13 ന് മുസ്സഫയിൽ വെച്ച് നടക്കും

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന പെനാൽറ്റി ഷുട്ടൗട്ട് -സീസൺ 2 മത്സരം  , നവംബർമാസം 13 ആം തിയതി വൈകിട്ട് 4 മണിമുതൽ  മുസ്സഫ ഷാബിയ  -9 ലുള്ള അൽ ദഫ്റ സ്കുളിൽ വെച്ച് നടക്കും. നൂറിലധികം ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ, വിജയികൾക്ക് ഒന്നാം സ്ഥാനം 3,000  ദിർഹവും ട്രോഫിയും മെഡലും രണ്ടാം സ്ഥാനം 2,000 ദിർഹവും ട്രോഫിയും ,മെഡലും മൂന്നാം സ്ഥാനം 1,000 ദിർഹവും ട്രോഫിയും മെഡലും ലഭിക്കും. വിശദവിവരങ്ങൾക്ക് 050-8350782, 050-4199460, 02-5537600  എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.മത്സരത്തിൻറെ ബ്രോഷർ പ്രകാശനം സമാജം അങ്കണത്തിൽ വച്ച് നടന്നു. മത്സരത്തിന്റെ മുഖ്യ പ്രയോജകരായ റജബ് കാർഗോയുടെ എക്സിക്യു്ട്ടീവ് ഡയറക്ടർ ഖദീജ അഫ്രീൻ, അൽഹാൻ ഫാത്തിമ എന്നിവർ ചേർന്ന്  പ്രകാശനകർമ്മം നിർവ്വഹിച്ചു. . സമാജം പ്രസിഡണ്ട് റെഫീഖ് കയനിയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, വൈസ് പ്രസിഡന്റ് രേഖീൻ സോമൻ, ട്രഷറർ അജാസ് അപ്പാടത്ത്, ഷുട്ടൗട്ട് -സീസൺ 2 കൺവീനർ പി.ടി. റഫീഖ് സ്പോർട്സ് സെക്രട്ടറി സാബു അഗസ്റ്റിൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment