PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeOMANസാങ്കേതിക തകരാറുമൂലം എയർ ഇന്ത്യ എക്സ്പ്രസ് 45 മിനിറ്റിനു ശേഷം താഴെയിറങ്ങി.

സാങ്കേതിക തകരാറുമൂലം എയർ ഇന്ത്യ എക്സ്പ്രസ് 45 മിനിറ്റിനു ശേഷം താഴെയിറങ്ങി.

സാങ്കേതിക തകരാറുമൂലം എയർ ഇന്ത്യ എക്സ്പ്രസ് 45 മിനിറ്റിനു ശേഷം താഴെയിറങ്ങി.

മസ്‍കറ്റ്: ഒമാനിലെ മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം മസ്‍‍കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. .
ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകിയാണ് മസ്‍കറ്റ് നിന്നും, പുറപ്പെട്ടത്. എന്നാല്‍ മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റിനു ശേഷം ചില സാങ്കേതിക തകരാറുമൂലം പൈലറ്റിന്റെ നിർദ്ദേശത്തിൽ യാത്രക്കാരെ അറിയിക്കുകയും , താഴെയിറക്കുകയുമായിരുന്നു. . യാത്രക്കാരെല്ലാം ഇപ്പോഴും വിമാനത്തില്‍ തന്നെയാണുള്ളത്.
വിമാനത്തിന് ചില സാങ്കേതിക തകരാറുകളുള്ളത് പൈലറ്റിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്നും ഈ വിമാനത്തിന് ഇനി യാത്ര തുടരാനാവില്ലെന്നുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment