PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഖത്തറിന് യുഎഇയുടെ പിന്തുണ, അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

ഖത്തറിന് യുഎഇയുടെ പിന്തുണ, അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

ഖത്തറിന് യുഎഇയുടെ പിന്തുണ, അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

അബുദാബി : ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച യുഎഇ പ്രസിഡന്റ് എല്ലാ ആശംസകളും കൈമാറി.
ലോകകപ്പിന് എല്ലാവിധ ആശംസകളും അറിയിക്കുന്നെന്നും ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ യുഎഇയുടെ പിന്തുണ വാഗ്ദാനം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനും അറബ് ലോകത്തിനും ഇത് മികച്ച നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ പിന്തുണയ്ക്ക് ശൈഖ് സായിദിന് ഖത്തര്‍ അമീര്‍ നന്ദി അറിയിച്ചു. യുഎഇ പ്രസിഡന്റിന് ആരോഗ്യവും രാജ്യത്തിന് പുരോഗതിയും അദ്ദേഹം നേര്‍ന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment