PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ANTI DRUG INITIATIVE 2022 ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക്

അബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ANTI DRUG INITIATIVE 2022 ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക്

അബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ANTI DRUG INITIATIVE 2022 ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക്

അബുദാബി: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ അപകടം പൊതു ജനങ്ങളെ ബോധ്യപെടുത്തുന്നതിനായി അബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ANTI DRUG INITIATIVE 2022 ഡിസംബർ 2 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രമുഖ ഫാമിലി കൗൺസിലറും , മോട്ടിവേഷൻ സ്പീക്കറുമായ ഡോക്ടർ ജൗഹർ മുനവ്വർ, “മാറുന്ന ലോകം ,മയങ്ങുന്ന മക്കൾ” എന്ന വിഷയത്തിലും ഷാർജ അൽ അസീസ് അസ്‌ജിദ്‌ ഇമാം ഹുസ്സൈൻ സലഫി , ധാർമികതയുടെ വീണ്ടെടുപ്പിനു എന്ന വിഷയത്തിലും സംസാരിക്കും. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.അബുദബായിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും സൗജന്യ വാഹന സൗകര്യവും ഒരുക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഡോക്ടർ ബഷീർ, സെക്രട്ടറി അബ്‌ദുൾ റഹ്‌മാൻ സൈദൂട്ടി, മർക്കസ് മാലിക്ക് ബിൻ അനസ് പ്രിൻസിപ്പൽ സയീദ് അൽ ഹിക്കമി, ജനറൽ സെക്രട്ടറി മുഹമ്മദ് യാസിർ വി കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.ലഹരിയ്ക്ക് അടിമയായി സ്വയം നശിക്കുന്ന യുവ തലമുറ നഷ്ടപ്പെടുത്തുന്നത് സ്വന്തം ഭാവിയും നല്ല നാളെയും ആണ്, ഇതിനെതിരെ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് അബുദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഡോക്ടർ ബഷീർ അഭിപ്രായപ്പെട്ടു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment