PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇന്ത്യ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം: മൂന്ന് ദിനം വൈവിധ്യമാർന്ന പരിപാടികൾ

ഇന്ത്യ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം: മൂന്ന് ദിനം വൈവിധ്യമാർന്ന പരിപാടികൾ

ഇന്ത്യ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം: മൂന്ന് ദിനം വൈവിധ്യമാർന്ന പരിപാടികൾ

അബുദാബി : അബുദാബി  ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഒരുക്കിയ പതിനൊന്നാമത്  ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. മുഖ്യാതിഥിയും  ഐ എസ് സി  ചെയർമാനും  ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. യൂസഫ് അലി എം.എ ഫെസ്റ്റിവൽ  ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കൗൺസിലർ  ഡോ. ആർ. ബാലാജി , ബ്രിഗേഡിയർ അലി അൽ മൻസൂരി, അബുദാബി പോലീസ് കമാൻഡർ-ഇൻ-ജനറൽ പ്രതിനിധി, മേജർ സേലം അൽ കത്തീരി, എന്നിവർ അതിഥികൾ ആയിരുന്നു.  ലുലുഎക്‌സ്‌ചേഞ്ച് വൈസ് പ്രസിഡന്റ്  വി.എസ്. തമ്പി , റെനോ-അൽ മസാഊദ്  ഓട്ടോമൊബൈൽസ്  ജനറൽ മാനേജർ ജീൻ പിയറിഹോംസി , ഐഎസ്‌സി പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി സത്യബാബു മറ്റ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു. ഉത്‌ഘാടന  പരിപാടിക്ക് ശേഷം സ്വാഗത നൃത്തം, ശിങ്കാരിമേളംഫ്യൂഷൻ, ഫാഷൻ ഷോ, ബാംബൂ ഡാൻസ്പെർഫോമൻസ്, ലേഖ അജയ് നേതൃത്വം നൽകിയ  ബുള്ളറ്റ് ബാൻഡ് ഒരുക്കിയ സംഗീത വിരുന്ന്  എന്നിവയും അരങ്ങേറി. വിവിധ ആശുപത്രികളുടെ നേതൃത്വ ത്തിൽ സൗജന്യ  പരിശോധന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വസ്ത്രങ്ങൾ,  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ  രുചി വൈവിധ്യങ്ങളുമായി  ഭക്ഷണ സ്റ്റാളുകൾ തുടങ്ങി  എൺപതോളം സ്റ്റാളുകളാണ് ഫെസ്റ്റിൽ  ഉള്ളത്.  രണ്ടാം ദിനമായ ഇന്ന് വിവിധ നൃത്ത പരിപാടികൾ, ഡി ജെ സംഗീത വിരുന്നു എന്നിവയ്ക്ക് പുറമെ  ഗായകൻ ശ്രീനിവാസും, മകൾ ശരണ്യയും നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment