PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIലോകകപ്പിന്‍റെ ആവേശം ഏറ്റെടുത്ത് എ.ബി.സി കാർഗോ നടത്തിയ ലോകകപ്പ് പ്രവചന മത്സരമായ എബിസി ഷൂട്ട് ഔട്ടിനു തിരശീല വീണു.

ലോകകപ്പിന്‍റെ ആവേശം ഏറ്റെടുത്ത് എ.ബി.സി കാർഗോ നടത്തിയ ലോകകപ്പ് പ്രവചന മത്സരമായ എബിസി ഷൂട്ട് ഔട്ടിനു തിരശീല വീണു.

ലോകകപ്പിന്‍റെ ആവേശം ഏറ്റെടുത്ത് എ.ബി.സി കാർഗോ നടത്തിയ ലോകകപ്പ് പ്രവചന മത്സരമായ എബിസി ഷൂട്ട് ഔട്ടിനു തിരശീല വീണു.

ദുബായ്:  ലോകകപ്പിന്‍റെ ആവേശം ഏറ്റെടുത്ത് എ.ബി.സി കാർഗോ നടത്തിയ ലോകകപ്പ് പ്രവചന മത്സരമായ എബിസി ഷൂട്ട് ഔട്ടിനു തിരശീല വീണു. ദുബൈ അൽബർഷ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന  മെഗാ ഇവൻറ്റിൽ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് വിജയികളെ പ്രഖ്യാപിച്ചത്. ജിസിസിയിലെ ഏറ്റവും വലിയ വേൾഡ് കപ്പ് പ്രെഡിക്ഷൻ  കോണ്ടെസ്റ്റ് എബിസി ഷൂട്ട് ഔട്ടിലൂടെ യു.എ.ഇയിലെ പ്രവാസിയായ സയ്യിദ് സിയാദാണ് മെഗാ പ്രൈസ് സ്വന്തമാക്കിയത്. ബി.എം.ഡബ്ലിയു XI ആണ് സിയാദിന് സമ്മാനമായി ലഭിക്കുക.  രണ്ടാം സമ്മാനമായ 50 ഗ്രാം സ്വർണത്തിൽ തീർത്ത ഗോൾഡൻ ബോൾ പി. സാജിദിനും , മൂന്നാം സമ്മാനമായ 25 ഗ്രാം സ്വർണത്തിന്‍റെ ഗോൾട്ടൻ ബൂട്ട് മുഹമ്മദ് റിയാസിനും ലഭിച്ചു. എബിസി കാർഗോ ചെയര്മാന്  ഡോക്ടർ  ശരീഫ് അബ്ദുൽ ഖാദർ, ദുബായ്  ഇക്കണോമിക് അഡ്വൈസർ , ABC ഡയറക്ടർമാരായ റഷീദ് , ഷാജഹാൻ തുടങ്ങി നിരവധി വിശിഷ്ട അതിഥികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. റേഡിയോ ജോക്കി ദീപ ജോസ് അവതാരകയായിരുന്നു.  നവംബറിൽ ആരംഭിച്ച മത്സരത്തിൽ ആയിരക്കണക്കിനാളുകൾ ആണ്  പങ്കെടുത്തത്.ലോകകപ്പിലെ ഓരോ മത്സരത്തിന്‍റെയും സ്കോർ Myabc ആപ്പിലൂടെ പ്രവചിക്കുക എന്നതായിരുന്നു മത്സരം. ഓരോ പ്രവചനത്തിനും ശരിയുത്തരം നൽകുന്നവരിൽ ഒരാൾക്ക് വീതം സാംസങ് സ്മാർട്ട് ഫോണും നൽകുന്നുണ്ട്. ഇതിനായി 64 ഫോൺ വിജയികളെയും തെരഞ്ഞെടുത്തു.
ജി.സി.സിയിലെ ഏറ്റവും വലിയ പ്രവചന മത്സരമാണിതെന്ന് എ.ബി.സി കാർഗോ ചെയർമാൻ ഡോ. ഷരീഫ് അബ്ദുൽ ഖാദർ അറിയിച്ചു. മാനവികമായ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എ.ബി.സി കാർഗോ എന്നും മുന്നിലുണ്ടാകുമെന്നും ആദ്യമായി ഗൾഫിൽ വിരുന്നെത്തിയ ഫുട്ബാൾ മാമാങ്കത്തിന്‍റ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മാനങ്ങൾ ഈ മാസം 27ന്  ആണ്  വിതരണം ചെയ്യുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment