PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രവാസികൾ സഹവാസത്തിന്റെ സന്ദേശവാഹകാർ: ഇബ്രാഹീം കുട്ടി

പ്രവാസികൾ സഹവാസത്തിന്റെ സന്ദേശവാഹകാർ: ഇബ്രാഹീം കുട്ടി

പ്രവാസികൾ സഹവാസത്തിന്റെ സന്ദേശവാഹകാർ: ഇബ്രാഹീം കുട്ടി

അബുദാബി : കേരളം വാസത്തിന് യോജിച്ചതാണെങ്കിലും സഹവാസത്തിന് പറ്റിയിടമല്ലെന്നും, എല്ലാ ആഘോഷങ്ങളും ജാതിമതഭേദമന്യേ ആസ്വദിക്കുന്ന പ്രവാസികളാണ് സഹവാസത്തിന്റെയും സൗഹാർദത്തിന്റെയും അപ്പോസ്തലന്മാരെന്നും പ്രശസ്ത നടനും എഴുത്തുകാരനുമായ ഇബ്രാഹീം കുട്ടി പറഞ്ഞു. അബു ദാബി  മലയാളി സമാജം സംഘടിപ്പിച്ച ക്രിസ്തുമസ് ന്യു ഇയർ പരിപാടികൾ ഉദ്‌ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം വെറുപ്പും വിദ്വേഷവും വെച്ച് പുലർത്തുന്ന കേരളത്തിലെ വാസത്തെക്കാൾ,ഗൾഫിലെ പ്രവാസികളുടെ സൗഹാർദപൂർണ്ണമായ  സഹവാസമാണ് തന്നെ എന്നും ആകര്ഷിച്ചിട്ടുള്ളതെന്നും, ഓണവും ക്രിസ്തുമസും ഈദും ഒരേ ആവേശത്തിൽ ആഘോഷിക്കുന്ന പ്രവാസഭൂമിയിലാണ്, ഭൂമിയിലെ സ്വർഗ്ഗമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

മാർത്തോമാ യുവജനസഖ്യം പ്രവർത്തകരുടെ കരോൾ ബാൻഡ് സംഘം അകമ്പടി സേവിച്ച ക്രിസ്തുമസ് ഘോഷയാത്രയിൽ, ക്രിസ്തുമസ് പാപ്പാ വേഷം ധരിച്ച നിരവധികുട്ടികൾ അണിനിരന്നത്തോടെ വർണ്ണശബളമായ പരിപാടികൾ ആരംഭിച്ചു. സമാജം കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികൾക്ക്  തിങ്ങിനിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു. കുട്ടികൾക്കായി നടന്ന ക്രിസ്തുമസ് പപ്പാ മതസരത്തിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് എസിന് ഇബ്രാഹീമും, ആറ് വയസ്സിന് മുകളിലുള്ള വരുടെ വിഭാഗത്തിൽ സാഥ്വിക് സാംസണും  സമ്മാനാര്ഹരായി. ക്രിസ്തുമസ് സമ്മാനങ്ങളൊളിപ്പിച്ച് വെച്ച പ്രത്യേക ക്രിസ്തുമസ് ട്രീ കോർണർ കാണികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.


സമാജം പ്രസിഡന്റ് റെഫീക് കയനയിൽ അധ്യക്ഷനായ ചടങ്ങ് സിനിമാതാരം ഇബ്രാഹിം കുട്ടി കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി മനു കൈനകരി നന്ദിയും പറഞ്ഞു അഹല്യഗ്രുപ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, ലുലു പി.ആർ.ഓ അഷറഫ് പി എ എന്നിവർ സംസാരിച്ചു. കലാവിഭാഗം സെക്രട്ടറി റിയാസ് പി.ടി പരിപാടികൾ നിയന്ത്രിച്ചു.വൈസ് പ്രസിഡന്റ് രേഖിന് സോമൻ, ട്രഷറർ അജാസ് അപ്പാടത്ത് ,കമ്മിറ്റി അംഗങ്ങളായ സലിം ചിറക്കൽ, എ.എം. അൻസാർ, അനിൽകുമാർ ടി ഡി, വനിതാ വിഭാഗം ഭാരവാഹികളായ അനുപ ബാനർജി, നൗഷിദ ഫസൽ, ലാലി സാംസൺ, ബദരിയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment