PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള കൌൺസിൽ ഓഫ് ചർച്ചസ് ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ക്രിസ്മസ് ഈവെനിംഗ് 2022 സംഘടിപ്പിച്ചു

കേരള കൌൺസിൽ ഓഫ് ചർച്ചസ് ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ക്രിസ്മസ് ഈവെനിംഗ് 2022 സംഘടിപ്പിച്ചു

കേരള കൌൺസിൽ ഓഫ് ചർച്ചസ് ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ക്രിസ്മസ് ഈവെനിംഗ് 2022 സംഘടിപ്പിച്ചു

അബുദാബി : കേരള കൌൺസിൽ ഓഫ് ചർച്ചസ് ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ ക്രിസ്മസ് ഈവെനിംഗ് 2022 സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ബ്രെഹ്മവർ ഭദ്രാസനാധിപൻ ദിവ്യ  യാക്കോബ് മാർ എലിയാസ് മെത്രാപ്പോലീത്താ ക്രിസ്മസ് കേക്ക് കട്ടിങ് നിർവഹിച്ചു. ലോകത്തിൽ പ്രശ്നങ്ങളുടെ നടുവിൽ ദൈവത്തിൽ ശരണപ്പെട്ടു സഹജീവിക്കേളോട് സ്നേഹവും കനിവും ഉള്ളവർ ആയി മനസ്സിനു സമാധാനം അനുഭവിക്കുമ്പോൾ ക്രിസ്തുവിന്റെ മനുഷ്യാവതാരം അർത്ഥവത്തായ ക്രിസ്മസ് ആയിതീരും എന്ന് മെത്രപോലെത്ത മുഖ്യ സന്നേശത്തിൽ ഓർമിപ്പിച്ചു.

കെസിസി പ്രസിഡന്റ്‌ ഫാദർ എൽദോ എം പോൾ, വൈസ് പ്രസിഡന്റ്‌ മാരായ റവ.ലാൽജി എം ഫിലിപ്പ്, ഫാദർ ജൂബി ജെ തോമസ്,റവ ജിജു ജോസഫ്, റവ അജിത് ഇപ്പൻ തോമസ്, ഫാദർ മാത്യു ജോൺ, ഫാദർ ജേക്കബ് തോമസ്. കെസിസി ജനറൽ സെക്രട്ടറി  ബിജു പാപ്പച്ചൻ , ബാബു ലുക്കോസ്, ശ്രീമതി ഷീജ തോമസ് എന്നിവർ പ്രസംഗിച്ചു. ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.കെസിസി കമ്മിറ്റി മെംബേർസ് ആയ  തോമസ് എൻ എബ്രഹാം,  ഐ തോമസ്,  തോമസ് ജോർജ് എന്നിവർ നേതൃത്വം നൽകി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment