PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeGCCജിസിസിയിലെ ഏറ്റവും വലിയ ലോകകപ്പ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയകൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. 

ജിസിസിയിലെ ഏറ്റവും വലിയ ലോകകപ്പ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയകൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. 

ജിസിസിയിലെ ഏറ്റവും വലിയ ലോകകപ്പ് പ്രെഡിക്ഷൻ മത്സരത്തിലെ വിജയകൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. 

ദുബായ് : എ.ബി.സി കാർഗോ നടത്തിയ ലോകകപ്പ് പ്രവചന മത്സരമായ എബിസി ഷൂട്ട് ഔട്ട് വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ലുലു അൽ ഖുസായ്സിൽ വെച്ചു നടന്ന ചടങ്ങിലാണ്, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ അനേകം വിശിഷ്ട വ്യക്തികളും അഥിതികളും പങ്കെടുത്തു. ആദ്യമായി മധ്യ ഏഷ്യ ആതിധേയത്വം വഹിച്ച ലോകകപ്പിനോട് അനുബന്ധിച്ചു വളരെ വലിയ സമ്മാനങ്ങളാണ് എബിസി കാർഗോ വിജയികൾക്കായി പ്രഖ്യാപിച്ചിരുന്നത്.ഒന്നാം സമ്മാനം ബിഎംഡബ്യു എക്സ് വൺ കാർ ലഭിച്ചത് മിസ്റ്റർ സയ്യിദ് സിയാദിനാണ്. മിസ്റ്റർ ഫാജിദ് പി , മിസ്റ്റർ മുഹമ്മദ് റിയാസ് എന്നിവർ രണ്ടാം സമ്മാനം 50 ഗ്രാം സ്വർണ്ണമടങ്ങിയ ഗോൾഡൻ ബോളിനും 25 ഗ്രാം സ്വർണ്ണമടങ്ങിയ ഗോൾഡൻ ബൂട്ടിനും അർഹനായി.

ചടങ്ങിൽ എബിസി കാർഗോ ചെയര്മാന് ഡോക്ടർ ഷെരിഫ് അബ്ദുൽ ഖാദർ , ഷെസ ഷെരിഫ്, ഷസിൽ ഷെരിഫ് , ഡയറക്ടർമാരായ റഷീദ് അബ്ദുൽ ഖാദർ, ഷാജഹാൻ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു. ഇനിയും ഇത്തരം ജനപങ്കാളിത്തമുള്ള മത്സരങ്ങൾ നടത്താൻ എബിസി കാർഗോ ശ്രെമിക്കുമെന്നും ഇതുവരെ കമ്പനിയുടെ പരിപാടികളോട് സഹകരിച്ച എല്ലാവരോടും നന്ദിയും കമ്പനി ചെയര്മാന് ഡോക്ടർ ഷെരീഫ് അബ്ദുൽ ഖാദർ അറിയിച്ചു. ജനറൽ മാനേജർ നിഷാദ് മുഹമ്മദ്, ഓപ്പറേഷൻസ് മാനേജർ അഭിലാഷ് വിജയൻ, ഹക്കിം, നിധിൻ, സുനിൽ ഭാട്ടിയ തുടങ്ങിയവരും പങ്കെടുത്തു. ലോകം മുഴുവനുള്ള ആളുകൾക്കും എബിസി കാർഗോയുടെ പുതുവത്സര ആശംസകളുമറിയിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment