PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIയുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ടിനി ടോം

അബുദബി: അബുദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അബുദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി ടിനി ടോം ഗോൾഡൻ വിസ നൽകി.
ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സർക്കാരിനും ഗോള്‍ഡന്‍ വിസ ലഭിക്കാൻ അവസരം ഒരുക്കിത്തന്ന എം എ യൂസഫലിക്കും നന്ദി അറിയിക്കുന്നതായി ടിനി ടോം പറഞ്ഞു. പുതുവത്സരവേളയിൽ മലയാളികളുടെ അഭിമാനമായ എം എ യൂസഫലിയുടെ കയ്യിൽ നിന്നു തന്നെ ഗോൾഡൻ വിസ സ്വീകരിക്കാനായതിൽ ഏറെ സന്തോഷമാണുള്ളതെന്നും ടിനി കൂട്ടിച്ചേർത്തു. ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment