PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ഡ്രോർ പേലി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ തുറന്നു

പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ഡ്രോർ പേലി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ തുറന്നു

പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. ഡ്രോർ പേലി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ക്ലിനിക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ തുറന്നു

അബുദാബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്‌സ് പ്രശസ്ത അസ്ഥിരോഗ വിദഗ്ദൻ ഡോ. ഡ്രോർ പേലിയുമായി ചേർന്ന് സങ്കീർണ്ണ ശസ്ത്രക്രിയകളും സേവനങ്ങളും പ്രദാനം ചെയ്യുന്ന ക്ലിനിക്ക് അബുദാബിയിൽ തുറന്നു. സങ്കീർണ മെഡിക്കൽ സേവനങ്ങളിലും ശിശുരോഗ ചികിത്സാ വിഭാഗത്തിലെ ഉപ സ്പെക്ഷ്യാലിറ്റികളിലും ശ്രദ്ധേ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഡോ. പേലിയുമായുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ പുതിയ പങ്കാളിത്തം.ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) സ്ഥാപിച്ച പേലി മിഡിൽ ഈസ്റ്റ് ക്ലിനിക്ക്, മസ്കുലോസ്കെലെറ്റൽ പ്രശ്നങ്ങളുള്ളവർക്ക് ലോകോത്തര പരിചരണം നൽകി സങ്കീർണ്ണ ചികിത്സാ കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നത്. ഇരുപതിനായിരത്തിലധികം കാൽ നീട്ടൽ ശത്രക്രിയകൾ ചെയ്തിട്ടുള്ള ഡോ.പേലിയുടെ മിഡിൽ ഈസ്റ്റിലെ ആദ്യ ക്ലിനിക്കാണിത്.
100-ലധികം വ്യത്യസ്‌ത ശസ്‌ത്രക്രിയകൾ വികസിപ്പിച്ച ഡോ. പേലി  കാൽ നീട്ടൽ ശസ്ത്രക്രിയ, അസ്ഥി വൈകല്യങ്ങളുടെ പുനർനിർമ്മാണം, കുട്ടികളുടെയും മുതിർന്നവരുടെയും കാൽ സന്ധികളുടെ  സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്നതിൽ ആഗോളതലത്തിൽ ശ്രദ്ധേയനാണ്. ജന്മനായുള്ള അസ്ഥി വൈകല്യങ്ങൾ, പരിക്കുകളെ തുടർന്നുള്ള അസ്ഥികളുടെ സംരക്ഷണം, സ്കെലെറ്റൽ ഡിസ്പ്ലാസിയ, കാൽ വൈകല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ഓർത്തോപീഡിക് അവസ്ഥകളുടെ രോഗനിർണയത്തിലും ചികിത്സയിലും പുതിയ ക്ലിനിക്ക് നിർണ്ണായക സേവനങ്ങൾ ലഭ്യമാക്കും.യുഎഇയിൽ സേവനം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള രോഗികളെ അത്യാധുനിക ചികിത്സകൾക്കായി ആകർഷിച്ച് സങ്കീർണ്ണ അസ്ഥിരോഗ ചികിത്സാ കേന്ദ്രമായി യുഎഇയെ മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും ഡോ. പേലി പറഞ്ഞു.
യുഎസിലെ ഫ്ലോറിഡയിലുള്ള പേലി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനും ഡയറക്ടറുമാണ് ഡോ. ഡ്രോർ പേലി.  ഡോ.പേലിയ്‌ക്കൊപ്പം ഓർത്തോപീഡിക് വിദഗ്ദരായ ഡോ.ഡേവിഡ് ഫെൽഡ്‌മാൻ, ഡോ. മൈക്കൽ ഉഗ്ലോ, ഡോ. ഇർഷാദ് വഹീദ് എന്നിവരടങ്ങുന്ന മെഡിക്കൽ സംഘം പേലി മിഡിൽ ഈസ്റ്റ് ക്ലിനിക്കിലെ രോഗികൾക്ക് സേവനങ്ങൾ നൽകും.അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച ഡോക്ടർമാരിലൂടെ ഏറ്റവും മികച്ച ചികിത്സാ സേവനങ്ങൾ യുഎഇയിൽ ലഭ്യമാക്കാനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് പേലി ക്ലിനിക്കെന്ന്ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു.ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ ശ്രീ സുനിലിനൊപ്പം, ബുർജീൽ ഹോൾഡിംഗ്‌സ് ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഒമ്രാൻ അൽഖൂരി, ബുർജീൽ ഹോൾഡിംഗ്‌സ് സിഒഒ സഫീർ അഹമ്മദ് എന്നിവരും പേലി ക്ലിനിക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment