PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേക്ക്, ക്രിസ്ത്മസ് ട്രീ മത്സരവിജയികൾക്ക് സമ്മാനം നൽകി

കേക്ക്, ക്രിസ്ത്മസ് ട്രീ മത്സരവിജയികൾക്ക് സമ്മാനം നൽകി

കേക്ക്, ക്രിസ്ത്മസ് ട്രീ മത്സരവിജയികൾക്ക് സമ്മാനം നൽകി

അബുദാബി : അബുദാബി മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച കേക്ക് ഡെക്കറേഷൻ, ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ ഒട്ടേറെ വനിതകൾ പങ്കെടുത്തു. ശനിയാഴ്ച നടന്ന കേക്ക് ഡെക്കറേഷൻ മത്സരത്തിൽ ആമിന റഹാദ .കെ.എസ്,; തൻവീർ ബാനു , ബിൻസി ലെനിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കാരസ്ഥമാക്കി. ഞായറാഴ്ച നടന്ന ക്രിസ്തുമസ് ട്രീ മത്സരത്തിൽ, പൈൻ മരത്തിൽ തീർത്ത ക്രിസ്തുമസ് ട്രീക്ക്, സൂര്യ അശ്ശർലാൽ, ശരണ്യ ദീപക്, ലിമിനയാസിർ എന്നിവരടങ്ങിയ ടീം ഒന്നാംസ്ഥാനം നേടി  പ്രിൻസ് അനിരുദ്ധൻ ,അഭില പ്രിൻസ്, ആശ രാജേഷ്‌ലാൽ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും , സിനി റോയിസ്, ഷഹാന മുജീബ്, അനീഷ് ഭാസി എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും  ലഭിച്ചു. വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി.വനിതാവിഭാഗം ഭാരവാഹികളായ അനുപ ബാനർജി, നൗഷിദ ഫസൽ, ലാലി സാംസൺ, ബദരിയാ സിറാജ് എന്നിവർ നേതൃത്വം നൽകിയ പരിപാടികളിൽ സമാജം ഭാരവാഹികളായ, രേഖീൻ സോമൻ, എം.യു.ഇർഷാദ്, അജാസ് അപ്പാടത്ത്, സലിം ചിറക്കൽ, എ.എം.അൻസാർ, റിയാസ് പി.ടി, അനിൽകുമാർ ടി ഡി, സബു  അഗസ്റ്റിൻ, എന്നിവർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment