PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIനൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 5 ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം ജനുവരി 28 ശനിയാഴ്ച

നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 5 ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം ജനുവരി 28 ശനിയാഴ്ച

നൊസ്റ്റാള്‍ജിയ റിഫ്ലെക്ഷന്‍സ് സീസണ്‍ 5 ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം ജനുവരി 28 ശനിയാഴ്ച

അബുദബി : നൊസ്റ്റാള്‍ജിയ അബുദബി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡ്രോയിംഗ് & പെയിന്റിംഗ് മത്സരം റിഫ്ലെക്ഷന്‍സ് 2023 സീസണ്‍ 5 സംഘടിപ്പിക്കുന്നു. ജനുവരി 28 ശനിയാഴ്ച 3:00 മുതല്‍ മുസ്സഫ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ അരങ്ങേറും. 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന – പെയിന്റിംഗ്, കയ്യെഴുത്ത്, കാലിഗ്രാഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുക. മത്സരത്തിന്റെ അപേക്ഷാഫോറം www.nostalgiauae.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ reflections@nostalgiauae.com എന്ന ഇമെയില്‍ വിലാസത്തിലോ ലുലു ഹൈപ്പെര്‍ മാര്‍ക്കറ്റ്‌ കാപ്പിറ്റല്‍ മാളില്‍ നേരിട്ടോ ജനുവരി 26 വരെ സമര്‍പ്പിക്കാം. വിജയികൾക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സമ്മാനങ്ങളും സർട്ടിഫിക്കറ്റും കൂടാതെ കൂടുതൽ വിജയികളുള്ള സ്കൂളിനും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനുപ്രത്യേക പുരസ്‌കാരങ്ങൾ  സമ്മാനിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകും.
ലുലു ഗ്രൂപ്പ് ഗ്ലോബൽ ഹെഡ് ക്വാട്ടേഴ്‌സിൽ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ ബ്രോഷര്‍ പ്രകാശനം ചെയ്തു.  നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസ്സര്‍ ആലംകോട്, രക്ഷാധികാരികളായ  അഹദ് വെട്ടൂര്‍, നൗഷാദ് ബഷീർ , ട്രഷറർ  അൻസാദ്, ചീഫ്‌കോർഡിനേറ്റർ മനോജ്‌ ബാലകൃഷ്ണന്‍, അബുദബി മലയാളി സമാജം വൈസ് പ്രസിഡന്റ് രഖിന്‍ സോമന്‍, സമാജം മുൻ ട്രഷറർ അനീഷ്‌മോൻ എന്നിവർ പങ്കെടുത്തു.
മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കണ്‍വീനര്‍  മനോജ്‌ ബാലകൃഷ്ണന്‍ 050 469 5607,പ്രസിഡന്റ് നാസ്സര്‍ ആലംകോട് 050 6997246.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment