PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസമാജം കായിക മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

സമാജം കായിക മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

സമാജം കായിക മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിച്ച 32 ആമത് യു.എ .എ. ഇ ഓപ്പൺ അത്‌ലറ്റിക് മീറ്റ് ഉയർന്ന ജനപങ്കാളിത്തം കൊണ്ടും ക്രിയാത്മകമായ സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കോവിഡ് കാരണം  രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന കായികമേളയെ സമാജം അംഗങ്ങളും പൊതു സമൂഹവും വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന കായികമേളയിൽ മൂന്ന് വയസ്സ് മുതൽ 55 വയസ്സുവരെ പ്രായമുള്ള വിവിധ പ്രായക്കാരായ  നാന്നൂറിലധികം  മത്സരാർത്ഥികൾ വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്തു.  രാവിലെ നടന്ന വർണ്ണ ശബളമായ മാർച്ച് പാസ്റ്റിൽ സമാജം പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും കായികതാരങ്ങളുടെ സല്യൂട്ട് സ്വികരിച്ചു   സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ മേള ഔപചാരികമായി ഉദ്ഖാടനം ചെയ്തുകൊണ്ട് കായികമേളയുടെ ദീപം തെളിയിച്ചു. ബാലവേദിപ്രസിഡന്റ് ആനിയാ സന്തോഷ് കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, സ്വാഗതവും കായികവിഭാഗം സെക്രട്ടറി സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു. എൽ.എൽ.എച്,ലൈഫ്‌കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്, വൈസ്പ്രസിഡന്റ് രേഖിന് സോമൻ, ട്രഷറർ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ, എ.എം അൻസാർ, റഷീദ് കാഞ്ഞിരമറ്റം, റിയാസിദ്ദീൻ, ടി..ഡി. അനിൽ കുമാർ, മനു കൈനകരി,ടി.എം ഫസലുദീൻ എന്നിവർ സംസാരിച്ചു. 58 ഇനങ്ങളിലായി നടന്ന മത്സര വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റും, സമാജം  കമ്മിറ്റി അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും നിർവ്വഹിച്ചു.

ഏറ്റവും കൂടുതൽ കായിക താരങ്ങളെ പങ്കടുപ്പിച്ച വർക്കുള്ള ട്രോഫികൾ സമാജം പ്രസിഡണ്ട് നൽകി ഒന്നാം സമ്മാനം ഇന്ത്യൻ സ്‌കൂൾ മുറൂറും, രണ്ടാം സ്ഥാനം സൺറൈസ് സ്‌കൂൾ മുസ്സഫയും, മൂന്നാം സ്ഥാനം പ്രവാസി ഇന്ത്യ മുസഫ്ഫയും കരസ്ഥമാക്കി. വനിതാ വിഭാഗം ഭാരവാഹികളായ അനുപ ബാനർജി, നൗഷിദ ഫസിൽ, ലാലി സാംസൺ, ബദരിയ്യ, വളന്റീർ ടീം അംഗങ്ങളായ അനീഷ് ഭാസി, അമീർ കല്ലമ്പലം, ഷാജികുമാർ, മുജീബ്, റജീദ്, പ്രകാശ് തമ്പി ടി.എം.നിസ്സാർ ബിജു വാര്യർ,സാംസൺ ടോമിച്ചൻ, ഉമ്മർ നാലകത്ത്, അനിൽ കുമാർ, അനീഷ് മോൻ തുടങ്ങിയവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment