PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഇന്ത്യ യുഎഇ ചർച്ചയിൽ പുരോഗതി

ഇന്ത്യ യുഎഇ ചർച്ചയിൽ പുരോഗതി

ഇന്ത്യ യുഎഇ ചർച്ചയിൽ പുരോഗതി

ദുബായ് : എണ്ണയിതര വ്യാപാരം രൂപയിൽ നടത്തുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎഇ ചർച്ചകൾ പുരോഗമിക്കുന്നു….നിലവിലെ ഇടപാടുകളിൽ ഭൂരിഭാഗവും യുഎസ് ഡോളറിലാണ്.
ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിക്കെത്തിയ യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അൽ സെയൂദിയാണ് ചർച്ച പുരോഗമിക്കുന്ന വിവരം വ്യക്തമാക്കിയത്. രൂപയുടെ മൂല്യം വർധിക്കുമെന്നതാണ് സുപ്രധാന നേട്ടം. ഇതുമൂലം വിദേശ വ്യാപാരത്തിന് താരതമ്യേന കുറഞ്ഞ തുക നൽകിയാൽ മതിയാകും. ഡോളറുമായുള്ള വിനിമയത്തിൽ കൂടുതൽ രൂപ നൽകുന്നതും ഇതുമൂലം ഒഴിവാക്കാം.
എണ്ണയിതര ഇടപാടുകൾ പ്രാദേശിക കറൻസികളിലാക്കുന്നതു സംബന്ധിച്ച് ചൈന ഉൾപ്പെടെ മറ്റു രാജ്യങ്ങളും ചർച്ച നടന്നുവെങ്കിലും ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment