PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ എഴുപത്തിനാലാം  റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. വിപുലമായ പരിപാടികളോടെയാണ് പ്രവാസ മലയാളികളുടെ കലാ- സാഹിത്യ- സാംസ്‌കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന  കേരള സോഷ്യൽ സെന്റർ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. സെന്ററിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് റോയ് ഐ വർഗ്ഗീസ് ദേശീയ പതാക ഉയർത്തി. സെന്റർ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ട്രഷറർ നികേഷ് വലിയ വളപ്പിൽ, കെ എസ് സി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡന്റ് മനോജ് ടി കെ , സെക്രട്ടറി സഫറുള്ള പാലപ്പെട്ടി , എന്നിവർക്കൊപ്പം സെന്റർ അംഗംങ്ങളും പങ്കെടുത്തു. തുടർന്ന് കെ എസ് സി ഒരുക്കിയ  ലഘുഭക്ഷണ വിതരണവും ഉണ്ടായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment