PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറെസിഡൻസി വിസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യു.എ.ഇ 

റെസിഡൻസി വിസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യു.എ.ഇ 

റെസിഡൻസി വിസ നിയമത്തിൽ വൻ മാറ്റം പ്രഖ്യാപിച്ച് യു.എ.ഇ 

ദുബായ് : ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുന്നവർക്കും റീ-എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. മതിയായ വിസയുള്ളവർക്ക് റീ-എൻട്രി അനുമതിക്കായി ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പാസ്പോർട്ട്, വിസ എന്നിവയോടൊപ്പം രാജ്യത്തിന് പുറത്ത് താമസിക്കാനിടയായ കാരണം തെളിവ് സഹിതം ബോധ്യപ്പെടുത്തണം.. അപേക്ഷിച്ച്  അഞ്ച് ദിവസത്തിനുള്ളിൽ അപേക്ഷകൾക്ക് മറുപടി ലഭിക്കുന്നതാണ്. പ്രസവാവധിക്ക് പോകുന്നവർ, മറ്റു മെഡിക്കൽ ആവശ്യത്തിന് പോകുന്നവർ തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് യുഎഇയ്ക്ക് പുറത്ത് പെട്ടുപോകുന്നവർക്ക് തീരുമാനം ആശ്വാസമാണ്. ഇവർക്ക് ഐ.സി.പി.യുടെ അനുമതി ലഭിച്ചാൽ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാം. താമസ വിസയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാറ്റങ്ങളെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായി ടൈപ്പിങ് കേന്ദ്രങ്ങളും അറിയിച്ചു. 150 ദിർഹമാണ് ഇതിന് ചാർജ് ഈടാക്കുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസെൻഷിപ് ആൻഡ് പോർട്ട്‌ സെക്യൂരിറ്റി (ICP) യിൽ നിന്നും ഇമെയിൽ വഴി ആയിരിക്കും അനുമതി ലഭിച്ചതായുള്ള അറിയിപ്പ് വരിക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment