PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIജോലി സ്ഥലത്തു നിന്ന് മോഷണം; നാല് പ്രവാസികള്‍ തൊഴിലുടമയ്ക്ക് 33 ലക്ഷം നഷ്ടപരിഹാരം നല്‍കണം

ജോലി സ്ഥലത്തു നിന്ന് മോഷണം; നാല് പ്രവാസികള്‍ തൊഴിലുടമയ്ക്ക് 33 ലക്ഷം നഷ്ടപരിഹാരം നല്‍കണം

ജോലി സ്ഥലത്തു നിന്ന് മോഷണം; നാല് പ്രവാസികള്‍ തൊഴിലുടമയ്ക്ക് 33 ലക്ഷം നഷ്ടപരിഹാരം നല്‍കണം

അബുദാബി: യുഎഇയില്‍ ജോലി സ്ഥലത്തു നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച നാല് പ്രവാസികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കേസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അബുദാബിയിലെ ഒരു വെയര്‍ഹൗസില്‍ ജോലി ചെയ്‍തിരുന്ന പ്രവാസികളാണ് പിടിയിലായത്.
തൊഴിലുടമയ്ക്ക് നിയമ നടപടികള്‍ക്കായി ചെലവായ തുകയും പ്രതികള്‍ വഹിക്കണം.
വെയര്‍ഹൗസിന്റെ സംരക്ഷണ ചുമതലയുണ്ടായിരുന്ന ഇവര്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിച്ച് കടത്തിയെന്നാണ് പരാതി. നേരത്തെ കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും 20,000 ദിര്‍ഹം വീതം പിഴയും വിധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment