PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയു എ ഇ  യിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

യു എ ഇ  യിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

യു എ ഇ  യിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

അബുദാബി: യു എ ഇ  യിൽ മാർച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന് വില കുറഞ്ഞു.സൂപ്പർ 98 പെട്രോളിന് ഫെബ്രുവരിയെ അപേക്ഷിച്ച് നാല് ഫിൽസാണ് വർധിച്ചത്. കഴിഞ്ഞ മാസം ലിറ്ററിന് 3.05 ദിർഹമായിരുന്നത് മാർച്ചിൽ 3.09 ദിർഹമാകും. സ്പെഷ്യൽ 95 പെട്രോൾ നിരക്ക് 2.93 ദിർഹമിൽ നിന്ന് 2.97 ദിർഹമായി ഉയരും. ഇപ്ലസ് പെട്രോൾ നിരക്ക് 2.86 ദിർഹമിൽ നിന്ന് 2.90 ദിർഹമാകും. അതേസമയം, ഡീസൽ വിലയിൽ 24 ഫിൽസിന്‍റെ  കുറവുണ്ടാകും. 3.38 ദിർഹമായിരുന്നത് 3.14 ദിർഹമായാണ് കുറയുന്നത്. ഇതോടെ, വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും മാറ്റമുണ്ടാകും. ഇന്ധന വിലക്കനുസരിച്ച് ടാക്സി നിരക്കുകൾ വ്യത്യാസപ്പെടാറുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment