PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറ ഒരു ഫ്രെയിമിൽ: അപൂർവ ചിത്ര പങ്കിട്ട ഷെയ്ഖ് ഹംദാൻ

ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറ ഒരു ഫ്രെയിമിൽ: അപൂർവ ചിത്ര പങ്കിട്ട ഷെയ്ഖ് ഹംദാൻ

ദുബൈ രാജകുടുംബത്തിലെ മൂന്ന് തലമുറ ഒരു ഫ്രെയിമിൽ: അപൂർവ ചിത്ര പങ്കിട്ട ഷെയ്ഖ് ഹംദാൻ

ദുബായ്: നവജാത ശിശുവിന്റെ മനോഹരമായ ചിത്രങ്ങൾ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ദുബായ് രാജ കുടുംബത്തിന്റെ തലമുറകൾ ഒന്നിക്കുന്ന ചിത്രമാണ് ദുബായ് കിരീടാവകാശി പങ്കുവച്ചത്. അള്ളാഹു അവരെ രക്ഷിക്കട്ടെ എന്ന് ചിത്രത്തിന് താഴെ എഴുതിയിട്ടുണ്ട്.രണ്ട് ചിത്രങ്ങളാണ് കിരീടാവകാശി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പേരക്കിടാവിനെ കയ്യിൽ പിടിച്ച് ഉറ്റുനോക്കുന്നതും പുറകിലായി ദുബായ് കിരീടാവകാശി അത് നോക്കി നിൽക്കുന്നതുമാണ് ഒന്നാമത്തെ ചിത്രം. പരമ്പരാഗതമായ വെളുത്ത വസ്ത്രം ധരിച്ച് വാത്സല്യത്തോടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ നോക്കുന്ന ഷെയ്ഖ് ഹംദാന്റെ ചിത്രമാണ് രണ്ടാമത്തേത്.അതേസമയം ദുബായ് രാജകുടുംബത്തിലെ മൂന്ന് തലമുറയും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോ കൂടിയാണിത്. മുത്തച്ഛനായ ഷെയ്ഖ് മുഹമ്മദ് കൊച്ചുമകനെ സ്നേഹത്തോടെ നോക്കുകയും വാത്സല്യത്തോടെ പുഞ്ചിരിക്കുകയും ചെയ്യുന്നതായി ചിത്രത്തിൽ കാണാം. വെള്ള വസ്ത്രം ധരിപ്പിച്ച നവജാത ശിശുവിനെ സ്വർണ്ണ നൂലുകൾ കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു പുതപ്പിൽ പൊതിഞ്ഞിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ രാജകുടുംബം പുറത്ത് വിട്ടിട്ടില്ല.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment