PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപ്രവർത്തക സംഗമവും മഅദനി ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

പ്രവർത്തക സംഗമവും മഅദനി ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

പ്രവർത്തക സംഗമവും മഅദനി ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു

അബുദാബി: പീപ്പിൾസ് കൾച്ചറൽ ഫോറം അബുദാബി എമിരേറ്റ്സ് കമ്മറ്റി പ്രവർത്തക സംഗമവും മഅദനി ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. ലത്തീഫ് കടവല്ലൂർ പ്രതിച്‌ഞ ചൊല്ലി തുടങ്ങിയ പ്രവർത്തക സംഗമം ജനാതിപത്യ മതേതര രാജ്യത്ത് തന്റെയും കുടുംബത്തിന്റെയും മാത്രം ആഗ്രഹങ്ങൾക്കായി ജീവിച്ചിരുന്നെങ്കിൽ കേരളം നിയന്ത്രിക്കാൻ പോന്ന അധികാരങ്ങളുള്ള പണ്ടിതനാകാമയിരുന്നു എന്നും സമുദായത്തിനും മർദ്ദിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും വേണ്ടി അവരുടെ ഭരണഘടനാദത്തമായ അവകാശങ്ങൾക്ക് വേണ്ടി ശബ്‌ദിച്ചതിനാലാണ് ഒറ്റുകാരുടെ ചതിയിലകപ്പെട്ട് കാരാഗ്രഹ സമാനമായി രോഗിയായി ജീവിക്കേണ്ടി വരുന്നതെന്നും, അണികളെ ഇളക്കി വിട്ട് അക്രമങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടിൽ നാളിതുവരെയും ഒരു പ്രവർത്തകനെ പോലും മഅദനി മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ പേരിലോ അദ്ദേഹത്തിന്റെ പ്രവർത്തന ശൈലികൊണ്ടോ ഉദോഗസ്ഥന്മാർക്ക് വേട്ടയാടാൻ അവസരമുണ്ടാക്കിയിട്ടില്ല എന്നും, മഅദനിക്ക്‌ നീതിലഭ്യമാക്കാൻ കേരളീയ പൊതു സമൂഹം ഇടപെടണമെന്നും പ്രവർത്തക സംഗമം ഉത്‌ഘാടനം ചെയ്ത് കൊണ്ട് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി  അജിത്കുമാർ ആസാദ് പറഞ്ഞു, സെക്രട്ടറി ഷഫീർ കുണ്ടറ 2022ലെ റിപ്പോർട്ട് അവതരിപ്പിച്ചു, പി.സി.എഫ് അബുദാബി എമിരേറ്റ്സ് കമ്മറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ അധ്യക്ഷത വഹിച്ച പ്രവർത്തക സംഗമംത്തിൽ പിസിഎഫ്  യുഎഇ  നാഷണൽ കമ്മറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി, ഇസ്മായിൽ നാട്ടിക, റഷീദ് പട്ടിശേരി എന്നിവർ സംസാരിച്ചു, ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടാം സെഷനായി തുടങ്ങിയ മഅദനി ഐക്യദാർഢ്യ സദസ്സ് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര ഉത്‌ഘാടനം ചെയ്തു, പി ഡി പി ചെയർമാനും, പ്രമുഖ ഇസ്ലാം മത പണ്ഡിതനും, ദീർഘവീക്ഷണശാലിയുമായ അബ്ദുൽ നാസർ മഅ്ദനിക്ക് നേരിടേണ്ടിവന്ന രണ്ടര പതിറ്റാണ്ടായി തുടരുന്ന നീതി നിഷേധത്തിനെതിരെ, ജനാതിപത്യ മതേതര സമൂഹവും സാംസ്കാരിക മാധ്യമ മനുഷ്യാവകാശ രംഗത്തുള്ളവരുടേയും ഭാഗത്ത് നിന്നുണ്ടാകേണ്ടുന്ന ഐക്യദാർഡ്യം കേവലം അനുകമ്പയിൽ നിന്നുണ്ടാകേണ്ടതല്ല മറിച്ച് ഫാഷിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെ മതേതര ചേരിയുടെ ശാക്തീകരണം സ്വപ്നം കാണുന്ന മുഴുവൻ ആളുകളുടേയും ധാർമ്മികമായ ഉത്തരവാദിത്വവും ബാധ്യതയുമാണെന്ന് അദ്ദേഹം പറഞ്ഞു, ഗ്ലോബൽ അംഗം ഇല്യാസ് തലശേരി അധ്യക്ഷത വഹിച്ച ഐക്യദാർഢ്യ സദസ്സിൽ അജിത്കുമാർ ആസാദ് മുഖ്യ പ്രഭാഷണം നടത്തി, ജലീൽ പുനലൂർ, മെഹറുബാൻ ഹക്കീം തിരുവേഗപ്പുറ, റഷീദ് തിരുവത്ര, എന്നിവർ സംസാരിച്ചു, ഇബ്രാഹിം പട്ടിശേരി നന്ദി പറഞ്ഞു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment