PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeRAS AL KHAIMAHഅന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും.

അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും.

അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ സൗജന്യ ബസ് യാത്രയും പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും.

റാസൽഖൈമ: അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് ഇന്ന് റാസൽഖൈമയിലെ എമിറേറ്റുകളിൽ താമസിക്കുന്നവർക്ക് സൗജന്യ ബസ് സർവീസ് നൽകും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയെ അടിസ്ഥാനമാക്കി, റാക് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RAKTA) അറേബ്യ ബസ് കമ്പനിയും ചേർന്നാണ് റാസൽഖൈമയിലെ പൊതുഗതാഗത ഉപയോക്താക്കൾക്കുമായി ‘സൗജന്യ ഗതാഗത’ സംവിധാനം നടത്തുന്നത്.റെഡ് റൂട്ട്, ബ്ലൂ റൂട്ട്, ഗ്രീൻ റൂട്ട്, പർപ്പിൾ റൂട്ട് എന്നിങ്ങനെ എമിറേറ്റിലെ നാല് പ്രധാന റൂട്ടുകളിലാണ് ബസ് സർവീസ് നടത്തുന്നത്. റാസൽഖൈമയിലെ താമസക്കാരെയും സന്ദർശകരെയും അവരുടെ ദൈനംദിന യാത്രകളിൽ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടത്തിവരുന്നതായി RAKTA ജനറൽ മാനേജർ എഞ്ചിനീയർ ഇസ്മായിൽ ഹസൻ അൽ ബലൂഷി വ്യക്തമാക്കി.ഇന്റർനാഷണൽ ഹാപ്പിനസ് ഡേ ആഘോഷത്തിന്‍റെ ഭാഗമായി താമസക്കാർക്ക് പൊതു നിയമലംഘനങ്ങൾക്ക് 50% പിഴയിളവും പ്രഖ്യാപിച്ചതായി റാസൽ ഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്‌മെന്റ് (RAKPSD) അറിയിച്ചു. മാർച്ച് 20 മുതൽ 22 വരെ മൂന്ന് ദിവസത്തേക്കാണ് ഇ‌ളവ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment