PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEവിവിധ എമിറേറ്റുകളിലായി 2800  തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്.

വിവിധ എമിറേറ്റുകളിലായി 2800  തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്.

വിവിധ എമിറേറ്റുകളിലായി 2800  തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്.

യു എ ഇ :  യു എ ഇ യിൽ റമദാന് മുന്നോടിയായി വിവിധ എമിറേറ്റുകളിലായി 2800  തടവുകാർക്ക് മോചനം നൽകാൻ ഉത്തരവ്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ്  മറ്റ് എമിറേറ്റുകളിലും മോചന ഉത്തരവിറങ്ങിയത്. ദുബായിൽ 971 , ഷാർജയിൽ 399 , റാസൽഖൈമയിൽ 338 ,ഫുജൈറയിൽ 151എന്നിങ്ങനെയാണ് വിവിധ എമിറേ റ്റുകളിലായി മോചനത്തിനായി നിർഭരണാധികാരികൾ നിർദ്ദേശം നൽകിയിട്ടുള്ളത്. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം നൽകുന്നത്. എല്ലാ റമദാനിലും യു.എ.ഇ ഭരണാധികാരികൾ ഇത്തരത്തിൽ തടവുകാരെ മോചിപ്പിക്കാറുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment