PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅശരണർക്ക് സ്നേഹവും സഹായവും നൽകാൻ ശീലിക്കുക: സി മുഹമ്മദ്‌ ഫൈസി

അശരണർക്ക് സ്നേഹവും സഹായവും നൽകാൻ ശീലിക്കുക: സി മുഹമ്മദ്‌ ഫൈസി

അശരണർക്ക് സ്നേഹവും സഹായവും നൽകാൻ ശീലിക്കുക: സി മുഹമ്മദ്‌ ഫൈസി

അബുദാബി: വിശുദ്ധ റമളാനിൽ പ്രത്യേകിച്ചും അല്ലാത്തപ്പോൾ പൊതുവായും സമൂഹത്തോട് വിശാല മനസ്കത കാണിക്കാൻ മാകിന്റെ പ്രവർത്തകർ ശീലമാക്കേണ്ടതുണ്ട് അശരണർക്കും കൂടെപ്പിറപ്പുകൾക്കും സമൂഹത്തിലെ താഴെ കിടയിലുള്ളവർക്കും ആവശ്യമായ സഹായ സഹകരണങ്ങളും സ്നേഹവും കരുതലും നന്നായി നൽകുമ്പോൾ ആണ് വിശുദ്ധ റമളാൻ ധന്യമാകുന്നത് എന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും മർകസ് ഡയരക്ടർ ജനറലുമായ സി മുഹമ്മദ്‌ ഫൈസി.  മർകസിന്റെ തൊഴിൽ ദാന പദ്ധതി യിലൂടെ ജോലി തേടിയെത്തിയവരുടെ കൂട്ടായ്മയായ മാക് (മർകസ് അഡ്നോക് കോ ഓർഡിനേഷൻ കമ്മിറ്റി )അബുദാബി സംഘടിപ്പിച്ച ഇഫ്താർ സ്നേഹ വിരുന്നിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  മർകസ് അവശത അനുഭവിക്കുന്ന പാവപ്പെട്ടവരെ ചേർത്തു പിടിക്കുകയും കൈപിടിച്ചുയർത്തുകയു ചെയ്യുന്നതുൾപ്പെടെ നടത്തി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാക് യു എ ഇ നാഷനൽ മാക്  അബുദാബി സെൻട്രൽ പ്രസിഡന്റ് ഹമീദ് സഖാഫി അധ്യക്ഷത വഹിച്ചു. നജ്മുദ്ധീൻ സഖാഫി പ്രാർത്ഥന നടത്തി മർകസ് ഗ്ലാബൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര ഉൽഘാടനം ചെയ്തു. മർകസ് അബുദാബി ജനറൽ സെക്രട്ടറി അയൂബ് കല്പകഞ്ചേരി,  ഐ സി എഫ് നാഷനൽ എസ് ഡി സി ചെയർമാൻ പി വി അബൂബക്കർ മുസ്‌ലിയാർ ആശംസകൾ നേർന്നു. അബ്ദുൽ അസീസ് മടവൂർ,ബഷീർ പാലാഴി, റഫീഖ് അണ്ടോണ, അൻവർ പൂനൂർ, ഹാരിസ് വയനാട് സംബന്ധിച്ചു ഡോക്ടർ ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും ശരീഫ് ബദവി നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment