PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeKeralaവന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു: വേഗതയുടെ കുതിപ്പിൽ കേരളം.

വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു: വേഗതയുടെ കുതിപ്പിൽ കേരളം.

വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു: വേഗതയുടെ കുതിപ്പിൽ കേരളം.

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചില്‍ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങള്‍ നല്‍കി. പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, തിരുവനന്തപുരം എം.പി. ശശി തരൂര്‍ എന്നിവരും ഉണ്ടായിരുന്നു. മുണ്ടും ഷര്‍ട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്‌നിക്കള്‍ ഏരിയയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും.  ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.

വന്ദേഭാരത് എക്‌സ്പ്രസിന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എ.സി. ചെയര്‍കാറിന് ടിക്കറ്റ് നിരക്ക് 1,590 രൂപ. എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,880 രൂപയാണ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി. ചെയര്‍കാറില്‍ 1,520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയും നല്‍കണം.ചെയര്‍കാറില്‍ 914 സീറ്റും എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. www.irctc.co.in എന്ന വെക്കേഷൻ വഴിയും ബുക്ക് ചെയ്യാം.
ടിക്കറ്റ് നിരക്ക് 
തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കൊല്ലം- 435, 820
കോട്ടയം- 555, 1075
 എറണാകുളം ടൗണ്‍- 765, 1420
 തൃശൂര്‍- 880, 1650
ഷൊര്‍ണൂര്‍- 950, 1775
കോഴിക്കോട്- 1090, 2060
 കണ്ണൂര്‍- 1260, 2415
കാസര്‍കോട്- 1590, 2880
കാസര്‍കോട് നിന്ന് (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍)
കണ്ണൂര്‍- 445, 840
കോഴിക്കോട്- 625, 1195
 ഷൊര്‍ണൂര്‍- 775, 1510
തൃശൂര്‍- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment