PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലുലു ഗ്രൂപ്പ് അബുദാബി അൽ റഹ്ബയിൽ പുതിയ കമ്മ്യൂണിറ്റി മാർക്കറ്റ് തുറക്കുന്നു

ലുലു ഗ്രൂപ്പ് അബുദാബി അൽ റഹ്ബയിൽ പുതിയ കമ്മ്യൂണിറ്റി മാർക്കറ്റ് തുറക്കുന്നു

ലുലു ഗ്രൂപ്പ് അബുദാബി അൽ റഹ്ബയിൽ പുതിയ കമ്മ്യൂണിറ്റി മാർക്കറ്റ് തുറക്കുന്നു

അബുദാബി : അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിന്റെയും (ADIO) അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെയും (ഡിഎംടി) സഹകരണത്തോടെ അബുദാബി ഒരു പുതിയ കമ്മ്യൂണിറ്റി സെന്റർ അബുദാബിയുടെ പ്രാന്തപ്രദേശമായ അൽ റഹ്ബയിൽ തുറക്കുന്നു. അബുദാബി നിവാസികളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായാണ് പുതിയ കമ്മ്യുണിറ്റി സെന്റർ.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഡോക്ടർ സാലെം ഖൽ ഫാൻ അൽ കാബി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അൽ ഷംസി, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രുപാവാല എന്നിവർ മുസതഹാ കരാറിൽ ഒപ്പുവെച്ചു.

പുതിയ കമ്യൂണിറ്റി മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നതോടു കൂടി അൽ റഹ്ബ, ഷഹാമ, അജ്ബാൻ, അൽ റഹ്ബ ഹോസ്പിറ്റൽ തുടങ്ങിയ പ്രദേശങ്ങളിലെ നിവാസികൾക്ക് പ്രയോജനകരമാകും.റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പുമായി ചേർന്ന് ഈ പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുള്ള അബ്ദുൽ അസീസ് അൽ ഷംസി പറഞ്ഞു.അബുദാബി സർക്കാരിൻ്റെ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായും പണി പൂർത്തിയാകുന്നതൊടെ ഈ പ്രദേശത്തെ ഏറ്റവും മികച്ചതും ആധുനികവുമായ കമ്മ്യൂണിറ്റി സെൻ്ററായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി സെന്ററിൽ 35,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, റീട്ടെയിൽ സ്റ്റോറുകൾ, എഫ് ആൻഡ് ബി ഔട്ട്‌ലെറ്റുകൾ, കമ്മ്യൂണിറ്റി സർവീസ് ഏരിയ എന്നിവയുണ്ടാകും. മൊത്തം 150,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പദ്ധതി നടപ്പിലാക്കുക. നടപ്പാതകൾ, മനോഹരമായ ജലസംവിധാനങ്ങൾ, ഓപ്പൺ ടെറസ് റെസ്റ്റോറന്റുകൾ, കാൽനടയാത്രക്കാർക്ക് കുട്ടികളുമായി കളിക്കുന്ന സ്ഥലങ്ങളിൽ എളുപ്പത്തിൽ പ്രവേശിക്കുന്നതിന് എല്ലാ വശങ്ങളിൽ നിന്നും സൗകര്യം, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ, സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും പ്രത്യേക പാർക്കിംഗ് ബേകൾ എന്നിവയും പുതിയ കമ്യൂണിറ്റി സെന്ററിലുണ്ടാകും.2025-ന്റെ മൂന്നാം പാദത്തോടെ കമ്മ്യൂണിറ്റി സെൻ്റർ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുണനിലവാരത്തിനും ബിസിനസ്സ് മികവിനുമുള്ള ഷെയ്ഖ് ഖലീഫ എക്സലൻസ് അവാർഡ് (SKEA) ലുലു ഹൈപ്പർമാർക്കറ്റിന് ലഭിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment