ഹെൽത്ത് കെയർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ -1 യിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കളായി.
അബുദാബി: അബുദാബിയിൽ നടന്ന ഹെൽത്ത് കെയർ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ -1 യിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കളായി. വാശിയെറിയ ഫൈനൽ മത്സരത്തിൽ എൽ എൽ എച് ഹോസ്പിറ്റൽ അബുദാബിയെ പരാജയപെടുത്തി ആണ് അഹല്യ മെഡിക്കൽ ഗ്രൂപ്പ് ജേതാക്കൾ ആയതു. ടൂർണമെന്റിൽ യു എ ഇ യിലെ പ്രമുഖ ഹോസ്പിറ്റൽസ്, ഫാർമ കമ്പനീസ് , ഹെൽത്ത്കെയർ സപ്ലൈ കമ്പനീസ്, ഫാർമസീ ഗ്രൂപ്പ് ,മെഡിക്കല് സെന്റേഴ്സ് ,ലബോറട്ടറി ഗ്രൂപ്പ് എന്നിവർ പങ്കെടുത്തു. അബുദാബി ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയിൽ ആണ് മത്സരം നടന്നത്. ആവേശകരമായ സെമി ഫൈനൽ മത്സരങ്ങളിൽ ഷെയ്ക് തനൂൻ മെഡിക്കൽ സിറ്റി അൽ എൻ, ഗൾഫ് ഡ്രഗ് ഗ്രൂപ്പ് എന്നിവരെ പരാജയപെടുത്തി ആണ് അഹലിയ മെഡിക്കൽ ഗ്രൂപ്പും എൽ എൽ എച് ഹോസ്പിറ്റലും ഫൈനലിൽ പ്രവേശിച്ചത്.

വിജയികൾക് ട്രോഫിയും, ക്യാഷ് പ്രൈസും സമ്മാനിച്ചു. എച് സി പി എൽ ന്റെ ടൈറ്റിൽ സ്പോണസർ കോഡ് ബ്ല്യൂ മെഡിക്കൽ സർവീസ് അബുദാബിയും, കോ- സ്പോൺസർസ്, ട്രേഡ്സ്ഫെയർ മെക്കാനിക്കൽ ആൻഡ് ലൈറ്റിംഗ് സൊലൂഷനും അഹല്യമെഡിക്കൽ ഗ്രൂപ്പും ആയിരുന്നു. അബുദാബിയിൽ ആദ്യമായി എല്ലാ ഹെൽത്ത് കെയർ സെക്ടേഴ്സ്നെയും ഒരുമിച്ച് ഒരു ടൂർണമെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്തിൽ ചാരിതാർഥ്യം ഉണ്ടെന്ന് ചീഫ് ഓർഗനൈസേഴ്സ് ഹാഷിം ,സജീഷ് രാജേഷ് എന്നിവർ പറഞ്ഞു.