അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഒരുക്കുന്ന സയൻസ് എക്സ്പോ ഡിസംബർ 14 ശനിയാഴ്ച
അബുദാബി : അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഒരുക്കുന്ന സയൻസ് എക്സ്പോ ഡിസംബർ 14 ശനിയാഴ്ച നടക്കും. രാവിലെ ഒൻപത് മണി മുതൽ അഞ്ച് മണിവരെ സെന്റർ അങ്കണത്തിലാണ് പരിപാടി നടക്കുക. സെന്റർ എഡ്യൂക്കേഷൻ വിങ് ആണ് പരിപാടി ഒരുക്കുന്നത്. ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് ഡോക്ടർ എ പി ജെ അബ്‌ദുൾ കലാമിന്റെ പേരിലുള്ള ഇന്നൊവേഷൻ അവാർഡ് വിതരണവും ചടങ്ങിൽ നടക്കുമെന്നും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള അറിയിച്ചു.വൈകുന്നേരം 3:30 മുതലാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക.
