ജീവനക്കാർക് പെരുന്നാളിന് അവധിയും ഉല്ലാസയാത്രയും : മാതൃകയായി കഫെറ്റീരിയ
അബുദാബി: എല്ലാ വർഷവും പോലെ ഈ വർഷവും ജീവനക്കാർക് പെരുന്നാളിന് അവധി കൊടുക്കുകയും, അവർക്ക് ഉല്ലാസ യാത്ര ഒരുക്കുകയും ചെയ്തു മാതൃകയായി ഖാലിദിയലുള്ള സ്മാർട്ട് കഫെറ്റീരിയ. അബുദാബി ഖാലിദിയ ബ്രാഞ്ചിലെ മുപ്പതോളം അംഗങ്ങൾക്കാണ് പെരുന്നാൾ ദിനത്തിൽ മാനേജ്മെന്റ് മുജീബിന്റെ നേതൃത്വത്തിൽ യാത്ര ഒരുക്കിയത്.

അബുദാബിൽ ഡെസേർട്ട് സഫാരിയാണ് ഇത്തവണ ഒരുക്കിയത്. ക്യാമൽ റൈഡിങ്, അഡ്വഞ്ചർ റൈഡ് ഉൾപ്പടെ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയത്.