PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSaudi Arabiaറഹീം കേസിൽ നിർണ്ണായക വിധി: 20 വർഷം തടവ് ശിക്ഷ, മോചനം ഒരു വർഷത്തിനകം.

റഹീം കേസിൽ നിർണ്ണായക വിധി: 20 വർഷം തടവ് ശിക്ഷ, മോചനം ഒരു വർഷത്തിനകം.

റഹീം കേസിൽ നിർണ്ണായക വിധി: 20 വർഷം തടവ് ശിക്ഷ, മോചനം ഒരു വർഷത്തിനകം.

റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടനുണ്ടാകും. ഇതുസംബന്ധിച്ച് കോടതി ഇന്ന് നിർണായക വിധി പുറപ്പെടുവിച്ചു.പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി കഴിഞ്ഞു  റഹീമിന് പുറത്തിറങ്ങാനാകും. ഇത് ഏകദേശം ഒരു വർഷമുണ്ടാകും എന്നാണ് കണക്കാക്കുന്നത്.  വധശിക്ഷ വിധിച്ചിരുന്ന കേസിൽ ദയാധനം നൽകി സ്വകാര്യ അവകാശപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വധശിക്ഷ റദ്ദാക്കിയിരുന്നു. അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment