PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldവെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, ആക്രമണം അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, ആക്രമണം അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, ആക്രമണം അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി

ടെഹ്റാൻ: വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ പ്രതികരിച്ചിട്ടുള്ളത്. ട്രംപിന്റെ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ഇത്. പുലർച്ചെ 4.16ഓടെയാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം വിശദമാക്കിയത്.

നിലവിൽ ഒരു ധാരണയോ ഒരു വെടിനിർത്തൽ ധാരണയോ സൈനിക നടപടിയിൽ പിന്മാറലോ ഇല്ലെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ വിശദമാക്കിയത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി എക്സിലെ കുറിപ്പിൽ വിശദമാക്കിയത്. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാൻ ആക്രമണം തുടരുന്നില്ലെന്നും അബ്ബാസ് അരാഗ്ചി വിശദമാക്കി. സൈനിക നടപടികൾക്ക് വിരാമം വരുത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീടായിരിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി വിശദമാക്കിയത്. അവസാന രക്ത തുള്ളി വരെയും രാജ്യത്തെ സംരക്ഷിക്കാൻ സന്നദ്ധരായ സൈനികർക്ക് നന്ദി പറയുന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി.

ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികൾ പുലർച്ചെ 4 മണി വരെ തുടർന്നതായും അബ്ബാസ് അരാഗ്ചി വിശദമാക്കി പറഞ്ഞു. ഇന്നലെ രാത്രി ഖത്തറിലെ അമേരിക്കൻ ബേസിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളങ്ങളിലൊന്നായ അൽ ഉദൈദ് എയർ ബേസിലേക്ക് 14 മിസൈലുകളാണ് ഇറാൻ പ്രയോഗിച്ചത്. ഇതിന് പിന്നാലെ ഇറാഖിലെ വടക്കൻ ബഗ്‌ദാദിലെ താജി സൈനിക ബേസിന് നേരെയും ഇറാന്റെ ആക്രമണം നടന്നതായി റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment