ലഹരിയുല്‍പ്പന്നമായ 45 ലക്ഷം കാപ്തഗണ്‍ കാപ്‌സ്യൂളുകളുമായി ഒരാള്‍ അബൂദബിയില്‍ പിടിയില്‍
അബുദാബി: ലഹരിയുല്‍പ്പന്നമായ 45 ലക്ഷം കാപ്തഗണ്‍ കാപ്‌സ്യൂളുകളുമായി ഒരാള്‍ അബൂദബിയില്‍ പിടിയില്‍. ഫുഡ് കണ്ടെയ്‌നറുകള്‍ക്കുള്ളിലാക്കിയാണ് ഇയാള്‍ ഇവ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. യു.എ.ഇയില്‍ എത്തിച്ച ശേഷം ഇവ മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു പ്രതിയുടെ നീക്കമെന്ന് അബൂദബി പൊലീസിന്‍റെ ആന്‍റി നാര്‍ക്കോട്ടിക് വിഭാഗം അറിയിച്ചു. ഇറക്കുമതി ചെയ്ത ഗ്രീന്‍ബീന്‍സ് പെട്ടിക്കുള്ളിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ താഹിര്‍ ഗരിബ് അല്‍ ധാഹിരി പറഞ്ഞു. വെയര്‍ ഹൗസ് റെയ്ഡ് ചെയ്താണ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്‌നറില്‍ കാംപ്തഗണ്‍ ഗുളിക ഒളിപ്പിക്കാന്‍ ഇയാള്‍ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.