PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅനോരയുടെ പ്രവർത്തന ഉദ്ഘാടനവും, കുട്ടികൾക്കുള്ള സ്‌കൊളാസ്റ്റിക് അവാർഡ് വിതരണവും നടന്നു.

അനോരയുടെ പ്രവർത്തന ഉദ്ഘാടനവും, കുട്ടികൾക്കുള്ള സ്‌കൊളാസ്റ്റിക് അവാർഡ് വിതരണവും നടന്നു.

അനോരയുടെ പ്രവർത്തന ഉദ്ഘാടനവും, കുട്ടികൾക്കുള്ള സ്‌കൊളാസ്റ്റിക് അവാർഡ് വിതരണവും നടന്നു.

അബുദാബി: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ആയ അനോരയുടെ  2023 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും അനോര അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്‌കൊളാസ്റ്റിക് അവാർഡ് വിതരണവും അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. അനോര പ്രസിഡന്റ്‌ എ എം  ബഷീറിന്റെ അധ്യക്ഷതവഹിച്ച പരിപാടിയുടെ ഉത്‌ഘാടനം  ഇന്ത്യൻ എംബസി സെക്കൻഡ്‌ സെക്രട്ടറി  ആശിഷ് വർമ്മ നിർവഹിച്ചു.കോവിഡ് മൂലം മുടങ്ങിക്കിടന്ന രണ്ടു വർഷത്തെയും, 2022 വർഷത്തെയും ഉൾപ്പെടെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും വിജയിച്ച കുട്ടികൾക്കുള്ള മെമെന്റോയും സർട്ടിഫിക്കറ്റും  അൻപത്  കുട്ടികൾക്ക് ചടങ്ങിൽ  വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ദിലീപ് കുമാർ,ട്രഷറർ ഫാക്‌സൺ ലാറൻസ് എന്നിവർ നേതൃത്വം നൽകി. ഐ എസ് സി  പ്രസിഡൻറ് നടരാജൻ, സെക്രട്ടറി സത്യബാബു മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ മറ്റുള്ള രജിസ്റ്റേഡ് സംഘടനയുടെ പ്രതിനിധികൾ അനാരോ എക്സിക്യൂട്ടീവ് അംഗങ്ങൾ, അനോര അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. വിവിധ കലാ പരിപാടികളും അരങ്ങേറി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment