PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIറമദാനിൽ ഗ്ലോബൽ വില്ലേജിൽ സമയമാറ്റം

റമദാനിൽ ഗ്ലോബൽ വില്ലേജിൽ സമയമാറ്റം

റമദാനിൽ ഗ്ലോബൽ വില്ലേജിൽ സമയമാറ്റം

ദുബായ്:  ദുബായ് ഗ്ലോബൽ വില്ലേജിൽ റമദാനിലെ പ്രവർത്തന സമയത്തിൽ മാറ്റം. വ്രതമാസത്തിൽ വൈകുന്നേരം ആറു മുതൽ പുലർച്ചെ രണ്ടുവരെയാകും ആഗോളഗ്രാമം പ്രവർത്തിക്കുക. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം നാലു മണിമുതലാണ് ഗ്ലോബൽ വില്ലേജ് തുറക്കുന്നത് റമദാനിൽ സന്ദർശകർക്ക് എത്താനുള്ള സൗകര്യം പരിഗണിച്ചാണ് സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. നോമ്പുകാലത്തിന് യോജിച്ച വിവിധ പരിപാടികളും ഓഫറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ചെയ്തിട്ടുണ്ട്. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ്  ഇതിൽ പ്രധാനം.. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്ലിസും ഇത്തവണ ഉണ്ടാകും. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് മജ്ലിസിൽ അവ കഴിക്കാനും സൗകര്യം ഒരുക്കും. റമദാൻ പ്രമേയത്തിലുള്ള വിവിധ പരിപാടികളും മജ്ലിസിൽ ഒരുക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment