സആദ പോസ്റ്റർ പ്രകാശനം ചെയ്തു
അജ്‌മാൻ : സ്വയം പര്യാപ്തമായ കുടുംബം എന്ന ലക്ഷ്യത്തോടെ യുത്ത് ഡെവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായി കെഎംസിസി അജ്‌മാൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന സആദ പദ്ധതിയുടെ പോസ്റ്റർ ജീവകാരുണ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, ചെയർമാൻ യൂനുസ് പറമ്പത്തിന് നൽകി പ്രകാശനം ചെയ്തു. ജോലി ആവശ്യാർത്ഥം യു എ ഇയിലെത്തുന്ന അർഹരായവർക്ക് താമസം, ഭക്ഷണം, യാത്ര സൗകര്യം, പരിശീലനം തുടങ്ങി ജോലിക്ക് ആവശ്യമായ മുഴുവൻ പിന്തുണയും നൽകുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് യൂനുസ് പറമ്പത്ത് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനകം മണ്ഡലം കമ്മിറ്റി നിരവധി പദ്ധതികൾ നടപ്പിലാക്കി, അടുത്ത ഒരു വർഷത്തിനകം നാട്ടിലും യു എ ഇ യിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം പ്രസിഡന്റ് കാദർ അത്തൂട്ടി, ജനറൽ സെക്രട്ടറി ഇക്ബാൽ അബ്ദുല്ല, വൈസ് ചെയർമാൻ സൈഫുദീൻ, ഫർസീൻ, അബ്ദുൽ കാദർ, എ ജി സി ആസാദ്, ആഷിക് എന്നിവർ പങ്കെടുത്തു.
