ഗ്രേസ് പിരീഡ് യു എ ഇയിലെ എല്ലാ എമിറേറ്റുകളും ഒഴിവാക്കി.
യു എ ഇ : വിസിറ്റ് വിസയ്ക്കുള്ള 10 ദിവസത്തെ ഗ്രേസ് പിരീഡ് യു എ ഇയിലെ എല്ലാ എമിറേറ്റുകളും ഒഴിവാക്കി. യുഎഇയിൽ എവിടെയും നൽകുന്ന പുതിയ വിസിറ്റ് വിസകൾക്ക് ഇപ്പോൾ ഗ്രേസ് പിരീഡ് ഇല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയിൽ നിന്നുള്ള ഒരു കോൾ സെന്റർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.വിസിറ്റ് വിസയ്ക്കുള്ള 10 ദിവസത്തെ ഗ്രേസ് പിരീഡ് ദുബായിൽ നൽകുന്ന വിസകൾക്ക് മാത്രമാണ് ബാധകമായിരുന്നത്. മെയ് 15 മുതൽ ദുബായിലെ അധികൃതർ ഈ ഗ്രേസ് പിരീഡും എടുത്തുകളഞ്ഞു. ഇതിനർത്ഥം ഒരു സന്ദർശകനോ വിനോദസഞ്ചാരിയോ അവരുടെ വിസാകാലാവധി കഴിയുന്നതിന് മുമ്പ് യു എ ഇ വിടുകയോ വിസിറ്റ് വിസ പുതുക്കുകയോ ചെയ്യണം. ഇല്ലെങ്കിൽ പിഴ നൽകേണ്ടി വരും.