ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ അഭിമാനമുണ്ടെന്നു സുൽത്താൻ അൽ നെയാദി.
അബുദാബി: ബഹിരാകാശത്തെ സുൽത്താന് അബുദാബിയിൽ രാജകീയ സ്വീകരണമാണ് ഒരുക്കിയത്. പ്രത്യേക വിമാനത്തിൽ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ എയിൽ ഇന്ന് യു എ ഇ സമയം 4.58 ന് ഇറങ്ങിയ സുൽത്താൻ അൽ നെയാദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുതിർന്ന ഷെയ്ഖുമാരും ഉന്നത ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

ഐ എസ് ആർ ഒയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ മേധാവി സലീം അൽ മർറി വാർത്താ സമ്മേളത്തിൽ
പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ അഭിമാനമുണ്ടെന്നും ആവേശകരമായിരുന്നു അതെന്നും സുൽത്താൻ അൽ നെയാദി പറഞ്ഞു. ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ ഒട്ടേറെ പാഠങ്ങൾ നൽകുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. താൻ ഏറെ ആഹ്ലാദത്തോടെയാണ് ചന്ദ്രയാൻ ദൗത്യ വിജയത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹവിരുന്നിലും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഔദ്യോഗിക സ്വീകരണ പരിപാടികളിവും പങ്കെടുത്തശേഷം തുടർ പരീക്ഷണങ്ങൾക്കായി നെയാദി വീണ്ടും നാസയുടെ ഗവേഷണ കേന്ദ്രത്തിലേക്കു തിരിച്ചുപോകും.